ശബരിമല മേല്‍ശാന്തിയും ആറ് ഉപകര്മികളും ക്വാറന്റീനില്‍
December 30 2020
പത്തനംതിട്ട: ശബരിമല മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി ഉള്‍പ്പെടെ ഏഴു പേര് ക്വാറന്റീനില്‍. അദ്ദേഹവുമായി ഇടപഴകിയ മൂന്നു പേര്‍ക്കു കോവിഡ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണു നിരീക്ഷണത്തില്‍ കഴിയുന്നത്. പുറപ്പെടാശാന്തി ആയതിനാല്‍ ജയരാജ് പോറ്റി സന്നിധാനത്തു തന്നെയാണു കഴിയുക.
കഴിഞ്ഞ ദിവസമാണ് മേല്‍ശാന്തിയുമായി ഇടപഴകിയ മൂന്നു പേര് കോവിഡ് ബാധിരാണെന്നു കണ്ടെത്തിയത്. തുടര്‍ന്ന്, മേല്‍ശാന്തിയും ഉപകര്മികളായ ആറു പേരും ക്വാറന്റീനില്‍ കഴിയുന്നത്.
ശബരിമലയില്‍ എത്തുന്നവര്‍ക്കു മഹാവ്യാധി ബാധിക്കുന്നതു വര്‍ധിക്കുന്ന സാഹചര്യത്തില്‍ ക്ഷേത്രവും പരിസരവും കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിക്കണമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. സര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളേണ്ടത്.