Sports

ഇന്ത്യന്‍ ടീമിനെ ഇനി അജിന്‍ക്യ രഹാനെ നയിക്കും

അഡ്ലെയ്ഡ്: ഇന്ത്യന്‍ നിയുക്ത നായകന്‍ വിരാട് കോലി ഓസ്ട്രേലിയയില്‍നിന്ന് ടീമിന് ആവേശം പകര്‍ന്നു മടങ്ങി. ഒന്നാം ടെസ്റ്റ് നായകനു വളരെ മോശമായിരുന്നു. ഇനിയുള്ള മൂന്ന് ടെസ്റ്റുകളില്‍ പുതിയ നായകന്‍ അജിന്‍ക്യ രഹാനെ ഇന്ത്യന്‍ ടീമിനെ നയിക്കും.
ഭാര്യ അനുഷ്‌ക ശര്‍മയുടെ പ്രസവസമയത്തു കൂടെയുണ്ടാവാനാണ് കോലിയുടെ മടക്കം. ബി.സി.സി.ഐ. നേരത്തേ അവധി അനുവദിച്ചിരുന്നു. ആദ്യ ടെസ്റ്റിലെ തോല്‍വിയില്‍ മനസ്സു കൈവിടാതെ കളിക്കണമെന്ന് ടീമിനെ പ്രചോദിപ്പിച്ചതിനു ശേഷമാണ് കോലിയുടെ മടക്കമെന്ന് ബി.സി.സി.ഐ. മാധ്യമങ്ങളെ അറിയിച്ചു. അഡ്ലെയ്ഡിലെ പകല്‍-രാത്രി മല്‍സരത്തിന്റെ രണ്ടാം ഇന്നിങ്സില്‍ 36 റണ്‍സിനു പുറത്തായ ഇന്ത്യ എട്ട് വിക്കറ്റിനായിരുന്നു പരാജയപ്പെട്ടത്. ടെസ്റ്റ് ചരിത്രത്തില്‍ ഇന്ത്യുടെ ഏറ്റവും ചെറിയ സ്‌കോര്‍ ആയിരുന്നു ഇത്. മെല്‍ബണില്‍ 26നാണ് രണ്ടാം ടെസ്റ്റ് നടക്കുന്നത്.
രോഹിത് ശര്‍മ ഓസ്ട്രേലിയയില്‍ എത്തിയിട്ടുണ്ടെങ്കിലും ക്വാറന്റീനില്‍ ആയതിനാല്‍ മൂന്നാം ടെസ്റ്റിലേ കളിക്കാനാവൂ എന്നാതാണ് ടീമിനെ വിഷമിപ്പിക്കുന്നത്.
 
.

Back to Top