Sanathanam

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ഗുരുവായൂര്‍ ദേവസ്വം നല്‍കിയ 10 കോടി രൂപ തിരികെ നല്‍കാന്‍ കോടതി വിധി

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ 10 കോടി രൂപ തിരികെ നല്‍കണമെന്നു ഹൈക്കോടതി ഫുള്‍ ബെഞ്ച് വിധിച്ചു. ഡിവിഷന്‍ ബെഞ്ച് നേരത്തേ പ്രഖ്യാപിച്ച വിധി ശരിവെക്കുകയാണു ഫുള്‍ ബെഞ്ച് ചെയ്തത്. വിധി സംബന്ധിച്ചു വ്യക്തത വരുത്തുന്നതിനാണ് ഡിവിഷന്‍ ബെഞ്ച് വിധി ഫുള്‍ ബെഞ്ചിനു കൈമാറിയത്. 
ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കുക എന്നതു ദേവസ്വം ബോര്‍ഡിന്റെ അധികാര പരിധിയില്‍ പെടുന്ന കാര്യമല്ലെന്നു കോടതി വ്യക്തമാക്കി. വിഹിതം നല്‍കണമെന്നു ദേവസ്വം ബോര്‍ഡിനോടു നിര്‍ദേശിക്കാന്‍ സര്‍ക്കാരിന് അധികാരവുമില്ല. ഈ സാഹചര്യത്തില്‍ വെള്ളപ്പൊക്കം, കോവിഡ് ലോക്ഡൗണ്‍ നാളുകളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ഗുരുവായൂര്‍ ദേവസ്വം നല്‍കിയ 10 കോടി രൂപ സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിനു തിരികെ നല്‍കണമെന്നാണു വിധി. വിവിധ മതങ്ങളില്‍ പെട്ടവര്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പണം നല്‍കുന്നുണ്ടെന്നും അതിനാല്‍ ക്ഷേത്ര ഫണ്ട് മതേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം എന്നുമായിരുന്നു ബോര്‍ഡിന്റെ വാദം. ഇതു കോടതി തള്ളി. 
 
.

Back to Top