Sports

ടെസ്റ്റിലും കളിക്കാനൊരുങ്ങി നടരാജന്‍; നടരാജനെ വിടാന്‍ ഇന്ത്യക്കു ഭാവമില്ല

ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യയുടെ കണക്കുകൂട്ടല്‍ തെറ്റിയില്ല ഇന്ത്യന്‍ ടീമിന്റെ കണ്ടുപിടുത്തമായിരുന്നു തമിഴ്നാട്ടുകാരനായ പേസര്‍ ടി.നടരാജന്‍. എന്തായാലും നടരാജനെ ഉടനെയൊന്നും തമിഴ്നാട്ടിലേക്ക് അയക്കാന്‍ ഇന്ത്യന്‍ ടീമിന് തത്പര്യമില്ല. വാരാനിരിക്കുന്ന നാലു ടെസ്റ്റ് പരമ്പരയിലും നടരാജനു നറുക്കു വീഴാനാണു സാധ്യത. നടരാജനുള്‍പ്പെടെ നേരത്തെ നിശ്ചിത ഓവര്‍ ടീമിന്റെ ഭാഗമായിരുന്ന മൂന്നു താരങ്ങളോട് ഓസ്ട്രേലിയയില്‍ തുടരാന്‍ ടീം മാനേജ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. പേസര്‍ ശര്‍ദ്ദുല്‍ താക്കൂര്‍, സ്പിന്നര്‍ വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരാണ് ടെസ്റ്റ് ഇന്ത്യക്കൊപ്പം തുടരുക. ഇവരില്‍ ചിലര്‍ക്കു ടെസ്റ്റ് പരമ്പരയില്‍ കളിക്കാനും അവസരം ലഭിച്ചേക്കും. 17നാണ് നാലു ടെസ്റ്റുകളുടെ പരമ്പരയ്ക്കു തുടക്കമാവുന്നത്.
മൂന്നു താരങ്ങളുടെ പരുക്കു മൂലമാണു യുവത്വത്തിന് അവസരം നല്‍കിയിരിക്കുന്നത്. പരുക്കു കാരണം ആദ്യ ടെസ്റ്റില്‍ കളിക്കാനില്ലെന്ന് ഉറപ്പായ രവീന്ദ്ര ജഡേജയ്ക്കു പകരമാണ് ഓള്‍റൗണ്ടര്‍ കൂടിയായ സുന്ദറിനോട് തുടരാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പരിചയ സമ്പന്നനായ പേസര്‍ ഇഷാന്ത് ശര്‍മ പരുക്കിനെ തുടര്‍ന്നു കളിക്കുന്നില്ല. താക്കൂറും നടരാജനും ടീമിലുണ്ട്.
നേരത്തെ നടന്ന ഏകദിന, ടി20 പരമ്പരകളില്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയത് നടരാജനായിരുന്നു. അതു കൊണ്ടു തന്നെ ടെസ്റ്റിനും അദ്ദേഹത്തെ പരീക്ഷിക്കാന്‍ ടീം മാനേജ്മെന്റ് ആലോചിക്കുന്നുണ്ട്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്കൊപ്പം മൂന്നാം പേസറായി നടരാജന്‍ കൂടിയെത്തുന്നതോടെ ഇന്ത്യന്‍ പേസ് ബൗളിങ്ങിന്റെ മൂര്‍ച്ച കൂടം.
വെള്ളിയാഴ്ച ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന ഫിറ്റ്നസ് പരിശോധനയില്‍ ഓപ്പണറും ഹിറ്റ്മാനുമായ രോഹിത് ശര്‍മ വിജയിച്ചിരുന്നു. ഞായറാഴ്ച മുംബൈയില്‍നിന്നു ചാര്‍ട്ടേഡ് വിമനത്തില്‍ അദ്ദേഹം ഓസ്ട്രെലിയയിലേക്കു യാത്ര തിരിക്കും. ടെസ്റ്റ് ടീമിനൊപ്പം ചേര്‍ന്നാലും ആദ്യത്തെ രണ്ടു ടെസ്റ്റുകളിലും രോഹിത്തിനു കളിക്കാനാവില്ല. 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ പാലിക്കണമെന്ന നിബന്ധനയെത്തുടര്‍ന്നാണിത്. എന്നാല്‍ ക്വാറന്റീന്‍ കാലാവിധി കുറയ്ക്കണമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയോട് ബി.സി.സി.ഐ. ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയയെ ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നുമുണ്ട്. എത്രയും വേഗം അദ്ദേഹത്തിന്റെ സേവനം ലഭിക്കണമെന്നാണ് ടീം ആഗ്രഹിക്കുന്നതെന്നും ബി.സി.സി.ഐ. ഒഫിഷ്യല്‍ പറഞ്ഞു.
ഈ മാസം 17ന് അഡ്ലെയ്ഡിലാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. പകലും രാത്രിയുമായാണു മല്‍സരം നടക്കുന്നത്. വിദേശത്ത് ഇന്ത്യ കളിക്കുന്ന ആദ്യത്തെ പിങ്ക് ബോള്‍ ടെസ്റ്റ് കൂടിയാണിത്. കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗ്ലാദേശിനെതിരേ ഒരോയൊരു പിങ്ക് ബോള്‍ ടെസ്റ്റില്‍ മാത്രമേ ഇന്ത്യ കളിച്ചിട്ടുള്ളു. നായകന്‍ വിരാട് കോലിയുടെ സേവനം അഡ്ലെയ്ഡ് ടെസ്റ്റില്‍ മാത്രമേ ഇന്ത്യക്കു ലഭിക്കുകയുള്ളു. പിന്നീട് ടീം തീരുമാനിക്കും പുതിയ നായകന്‍ ആരായിരിക്കുമെന്ന്.
 
.

Back to Top