ക്ഷേത്ര ജീവനക്കാര്‍ക്ക് കോവിഡ്; ഗുരുവായൂരില്‍ ദര്‍ശനം വിലക്കി
December 12 2020
തൃശൂര്‍: കോവിഡ് ബാധ രൂക്ഷമായതിനെ തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്കു പ്രവേശനം നിര്‍ത്തിവെച്ചു. ദര്‍ശനത്തിനു നിലവിലുണ്ടായിരുന്ന ഓണ്‍ലൈന്‍ ബുക്കിങ് ഇന്നത്തോടെ നിര്‍ത്തി. ക്ഷേത്രത്തിലെ 46 ജീവനക്കാര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇങ്ങനെയൊരു തീരുമാനം ദേവസ്വം ബോര്‍ഡ് കൈക്കൊണ്ടത്. നേരത്തെ ദീപസ്തംഭത്തിനു സമീപത്തുനിന്നു ദര്‍ശനം അനുവദിച്ചിരുന്നുവെങ്കിലും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതോടെ ഇതും നിര്‍ത്തിവെച്ചിട്ടുണ്ട്. വിവാഹം, തുലാഭരം എന്നിവയുള്‍പ്പെടെയുള്ള വഴിപാടുകളും രണ്ടാഴ്ചത്തേക്കു നടത്തില്ല. ഇന്നത്തേക്ക് ബുക്ക് ചെയ്ത വിവാഹങ്ങള്‍ മാത്രമാണ് നടത്താന്‍ അനുമതിയുള്ളത്. ക്ഷേത്രത്തിലെ പൂജകള്‍ മുടക്കമില്ലാതെ നടക്കും.
കഴിഞ്ഞ ദിവസം ഗുരുവായൂര്‍ ദേവസ്വത്തില്‍ 153 ജീവനക്കാര്‍ക്കിടയില്‍ നടത്തിയ ആന്റിജന്‍ പരിശേധനയിലാണ് 46 പേര്‍ക്ക് കോവിഡ് സ്ഥീരികരിച്ചത്. കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇന്നര്‍ റിങ് റോഡ് കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.