Sanathanam

ആറ്റിങ്ങലില്‍ ക്ഷേത്രം ആക്രമിച്ചു; അക്രമികള്‍ ഡി.വൈ.എഫ്.ഐ.ക്കാരെന്നു പരാതി

തിരുവനന്തപുരം: ആറ്റിങ്ങലില്‍ ക്ഷേത്രത്തിനു നേരെ ആക്രമണം. കടമ്പാട്ട്‌കോണം ഉടയന്‍കാവ് തമ്പുരാന്‍ ക്ഷേത്രമാണ് ആക്രമിക്കപ്പെട്ടത്. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നു ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 
ക്ഷേത്രത്തിന്റെ പേരെഴുതിയത് ഉള്‍പ്പെടെയുള്ള ബോര്‍ഡുകള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. സംഘടിച്ചെത്തി നശിപ്പിക്കുകയായിരുന്നു എന്നാണു ക്ഷേത്ര ഭാരവാഹികള്‍ വെളിപ്പെടുത്തിയത്. അമ്പലക്കമ്മിറ്റി പൊലീസില്‍ പരാതി നല്‍കി. പ്രാദേശികമായി പ്രതിഷേധം ഉയരുന്നുണ്ട്. പ്രതികളെ കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കാനുള്ള തീരുമാനത്തിലാണു വിശ്വാസികള്‍. 
 
 
.

Back to Top