കശുവണ്ടി ഇറക്കുമതിയിലെ അഴിമതി: സര്‍ക്കാര്‍ വിചാരണ നിഷേധിച്ചെന്ന് സി.ബി.ഐ.
December 3 2020
കൊച്ചി: കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ നടന്ന വന്‍ അഴിമതി ചൂണ്ടിക്കാണിച്ചിട്ടും സര്‍ക്കാര്‍ വിചാരണ നിഷേധിച്ചതായി സി.ബി.ഐ. ഹൈക്കോടതിയില്‍. തെളിവുകളും സാക്ഷിമൊഴികളും പരിഗണിച്ചാണ് പ്രോസിക്യൂഷന് അനുമതി നിഷേധിച്ചതെന്ന് സി.ബി.ഐ. ഹൈക്കോടതിയെ അറിയിച്ചു. കേസ് റജിസ്റ്റര്‍ ചെയ്യുമ്പോള്‍ പ്രതികള്‍ക്ക് ഔദ്യോഗിക ചുമതലകള്‍ ഉണ്ടായിരുന്നില്ല എന്നതിനാല്‍ പ്രോസിക്യൂഷന് അനുമതി ആവശ്യമില്ലെന്നും സി.ബി.ഐ. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.മുന്‍ എം.ഡി. കെ.രതീഷും മുന്‍ ചെയര്മാന് ആര്. ചന്ദ്രശേഖറും അടക്കമുള്ളവര്‍ അഴിമതിക്കായി ഗൂഢാലോചന നടത്തിയെന്നു സി.ബി.ഐ. പറയുന്നു.
തെളിവുകളുടെ അഭാവത്തില്‍ പ്രോസിക്യൂഷന് അനുമതിയില്ലെന്നാണ് സി.ബി.ഐക്കു വ്യവസായ വകുപ്പ് നല്കിയ മറുപടി.
500 കോടിയിലേറെ രൂപയുടെ അഴിമതി നടന്നു എന്ന ഹര്‍ജിയില്‍ ഹൈക്കോടതിയാണ് സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടത്.