പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ ഇ.ഡി. റെയ്ഡ്
December 3 2020
മലപ്പുറം: പോപ്പുലര്‍ ഫ്രണ്ടിന്റെ ദേശീയ, സംസ്ഥാന നേതാക്കളുടെ വീടുകളില്‍ ഇ.ഡിയുടെ വ്യാപക പരിശോധന. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ചെയര്മാന് ഒ.എം.എ.സലാം, ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരം എന്നിവരുടെ മലപ്പുറത്തെ വീടുകളിലാണു പരിശോധന നടത്തുന്നത്.
പോപ്പുലര്‍ ഫ്രണ്ട് നേതവായ തിരുവനന്തപുരം കരമന സ്വദേശി അഷ്റഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും സംഘം പരിശോധിക്കുന്നുണ്ട്. തിരച്ചില്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ഇ.ഡി. പുറത്തുവിട്ടിട്ടില്ല. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചു വ്യക്തത വരുത്താനാണ് ഇ.ഡി. ഉദ്യോഗസ്ഥരുടെ ശ്രമമെന്നാണു സൂചന.