Sanathanam

സംസ്‌കൃതത്തില്‍ സത്യപ്രതിജ്ഞ ചൊല്ലിയ ന്യൂസിലന്‍ഡ് എം.പി. മന്‍ കീ ബാത്തില്‍ പരാമര്‍ശിക്കപ്പെട്ടു

ന്യൂഡല്‍ഹി: സംസ്‌കൃതത്തില്‍ സത്യപ്രതിജ് ചെയ്ത ന്യൂസിലന്‍ഡ് ജനപ്രതിനിധിക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ. റേഡിയോ പ്രഭാഷണമായ മന്‍ കീ ബാത്തിലാണു മോദി ന്യൂസിലന്‍ഡ് എം.പിയായ ഡോ. ഗൗരവ് ശര്‍മയെക്കുറിച്ചു പരാമര്‍ശിച്ചത്. 
ഭാരത സംസ്‌കാരത്തെ ഉയര്‍ത്തിപ്പിടിക്കുക വഴി രാജ്യത്തിന്റെ പ്രതാപം വര്‍ധിപ്പിക്കാന്‍ ഗൗരവ് ശര്‍മയ്ക്കു സാധിച്ചുവെന്നു പ്രധാനമന്ത്രി പറഞ്ഞു. ഭാരതത്തിന്റെയും ന്യൂസിലന്‍ഡിന്റെയും സംസ്‌കാരങ്ങളോടുള്ള ആദരവു പ്രകടിപ്പിക്കുകയാണു സംസ്‌കൃതത്തിലും പ്രാദേശിക ഭാഷയായ മാവോരിയിലും സത്യപ്രതിജ്ഞ ചൊല്ലുക വഴി ചെയ്തതെന്നും നരേന്ദ്ര മോദി വ്യക്തമാക്കി. 
ഹിമാചല്‍ പ്രദേശിലെ ഹിമപൂര്‍ വംശജനാണ് ഡോ. ഗൗരവ് ശര്‍മ. സത്യപ്രതിജ്ഞയ്ക്കു സംസ്‌കൃതം തെരഞ്ഞെടുക്കാനുള്ള കാരണം അദ്ദേഹം വ്യക്തമാക്കിയിരുന്നു. വിവിധ ഭാഷകള്‍ പരിഗണിച്ചെങ്കിലും അവയുടെയെല്ലാം മഹത്വം ഉള്‍ക്കൊള്ളുന്ന ഭാഷയാണെന്ന തിരിച്ചറിവിലാണു സംസ്‌കൃതം തെരഞ്ഞെടുത്തത് എന്നായിരുന്നു വിശദീകരണം. സംസ്‌കൃതത്തില്‍ സത്യപ്രതിജ്ഞ ചൊല്ലിയതു ലോകമാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങു കഴിഞ്ഞതോടെ ഗൗരവ് ശര്‍മയ്ക്കു പല കോണുകളില്‍നിന്നായി അഭിനന്ദനങ്ങള്‍ ലഭിക്കുന്നുമുണ്ട്.
 
.

Back to Top