Sanathanam

ദേവസ്വം മന്ത്രിയുടെ ഭാര്യക്ക് ഗുരുവായൂരില്‍ വഴിവിട്ടു ദര്‍ശനം

തൃശൂര്‍: ദേവസ്വം മന്ത്രിയുടെ ഭാര്യക്കും മരുമകള്‍ക്കും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് അവസരമൊരുക്കിയതായി പരാതി. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യ സുലേഖയ്ക്കും മരുകമള്‍ക്കും നാലമ്പല ദര്‍ശനത്തിനു ദേവസ്വം ചെയര്‍മാന്‍ കെ.ബി.മോഹന്‍ദാസ് വഴിവിട്ടു സൗകര്യമൊരുക്കിയെന്നാണു പരാതി. ഭക്തരെ നാലമ്പലത്തിലേക്കു പ്രവേശിപ്പിക്കാത്ത നാളുകളിലാണു മന്ത്രിബന്ധുക്കുള്‍ക്കു പ്രത്യേക പരിഗണന നല്‍കി ദര്‍ശനം അനുവദിച്ചത്. 
ഇന്നു പുലര്‍ച്ചെ മൂന്നിനാണു കെ.ബി.മോഹന്‍ദാസും ഭരണസമിതി അംഗങ്ങളായ കെ.വി.ഷാജി, കെ.അജിത്, ദേവസ്വം കമ്മീഷണര്‍ പി.വേണുഗോപാലും ഭാര്യ മീനയും തുടങ്ങിയവര്‍ മന്ത്രിയുടെ ഭാര്യയെയും മരുകളെയും നാലമ്പലത്തിലേക്കു കൂട്ടിക്കൊണ്ടുപോയത്. ഈ സമയത്തു മറ്റു ഭക്തരെയൊന്നും പ്രവേശിപ്പിച്ചിരുന്നില്ല. ഒരു മണിക്കൂറിലധികം ഇവര്‍ സോപാനപ്പടിക്കരികിലും വാതില്‍മാടത്തിലും തുടര്‍ന്നു. അഭിഷേകവും മലര്‍നിവേദ്യവും കഴിഞ്ഞാണു സംഘം മടങ്ങിയത്. ബുധനാഴ്ച രണ്ടു നേരം ഇവര്‍ നാലമ്പലത്തിനകത്തു കയറി ദര്‍ശനം നടത്തിയതായും അറിയുന്നു.
 
.

Back to Top