Sports

മറഡോണ അന്തരിച്ചു

ബ്യൂണസ് ഐറിസ്: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ അര്‍മാന്‍ഡോ മറഡോണ അന്തരിച്ചു. 60 വയസ്സായിരുന്നു. തലയില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്നു ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. ശസ്ത്രക്രിയ വിജയമായിരുന്നെങ്കിലും ആരോഗ്യം തിരിച്ചുകിട്ടുന്നതിനിടെ ഹൃദയസ്തംഭനമുണ്ടായാണു മരണം സംഭവിച്ചത്. 
ബ്യൂണസ് ഐറിസ് തെരുവുകളില്‍നിന്നു കാല്‍പ്പന്തുകളിയിലെ ലോകാരാധ്യനായ താരമായി മറഡോണ വളര്‍ന്നു. അര്‍ജന്റീനയുടെ മികച്ച താരമായിരുന്നു. അര്‍ജന്റീനയ്ക്കായി 21 ലോകകപ്പ് മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്. ജന്‍മനാടിനുവേണ്ടി 91 രാജ്യാന്തര മല്‍സരങ്ങളിലും കളത്തിലിറങ്ങി. ഫുട്‌ബോളിനു പുറത്തു പലപ്പോഴും വിവാദങ്ങളുടെ കൂട്ടുകാരനായിരുന്നു താരം. ലഹരിമരുന്നിന് അടിമയായിത്തീര്‍ന്നതും വിവാദ പ്രസ്താവനകള്‍ നടത്തിയതും നിമിത്തം കാല്‍പന്തു നേടിക്കൊടുത്ത പ്രശസ്തി പലപ്പോഴും മറഡോണയ്ക്കു നിലനിര്‍ത്താനായില്ല.
 
.

Back to Top