Sanathanam

ന്യൂസിലന്‍ഡ് പാര്‍ലമെന്റില്‍ സംസ്‌കൃതത്തില്‍ സത്യപ്രതിജ്ഞ

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ് പാര്‍ലമെന്റംഗമായി സംസ്‌കൃതത്തില്‍ സത്യപ്രതിജ്ഞ. ഭാരത വംശജനായ ഡോ. ഗൗരവ് ശര്‍മയാണ് ന്യൂസിലന്‍ഡിലെ പ്രാദേശിക ഭാഷയായ മാവോരിയിലും സംസ്‌കൃതത്തിലും സത്യപ്രതിജ്ഞ ചൊല്ലിയത്. ഗൗരവ് ശര്‍മയുടെ മുന്‍തലമുറക്കാര്‍ ഹിമാചല്‍ പ്രദേശിലെ ഹമിര്‍പുര്‍ സ്വദേശികളാണ്. 
എല്ലാവരും ആദരിക്കുന്ന ഭാഷ ആയതിനാലാണ് സംസ്‌കൃതത്തില്‍ സത്യപ്രതിജ്ഞ ചൊല്ലിയതെന്ന് ഗൗരവ് പറഞ്ഞു. ഹിന്ദിയിലോ തന്റെ പ്രാഥമിക ഭാഷയായ പഹാരിയിലോ പഞ്ചാബിയിലോ സത്യപ്രതിജ്ഞ ചൊല്ലുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. തുടര്‍ന്നാണ് സംസ്‌കൃതം തെരഞ്ഞെടുത്തത്. 
സത്യപ്രതിജ്ഞാ ചടങ്ങിനെക്കുറിച്ച് ന്യൂസിലന്‍ഡിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ മുക്തേഷ് പര്‍ദേശി ട്വീറ്റ് ചെയ്തിട്ടുണ്ട്. ഭാരതത്തിലെയും ന്യൂസിലന്‍ഡിലെയും സംസ്‌കാരങ്ങളോടുള്ള അതീവ ബഹുമാനമാണ് മാവോരിയിലും സംസ്‌കൃതത്തിലും സത്യപ്രതിജ്ഞ ചെയ്യുക വഴി ഗൗരവ് ശര്‍മ പ്രകടിപ്പിച്ചിരിക്കുന്നതെന്ന് ഹൈക്കമ്മീഷണര്‍ ചൂണ്ടിക്കാട്ടി.
 
.

Back to Top