അയോധ്യ വിമാനത്താവളത്തിന് മര്യാദ പുരുഷോത്തം ശ്രീറാം എയര്‍പോര്‍ട്ട് എന്നു പേരിട്ടു
November 25 2020
ലഖ്നൗ: അയോധ്യയില്‍ നിര്‍മിക്കുന്ന വിമാനത്താവളത്തിനു ശ്രീരാമന്റെ പേര്. മര്യാദ പുരുഷോത്തം ശ്രീറാം എയര്‍പോര്‍ട്ട് എന്നായിരിക്കും പേര്. 2021 അവസാനത്തോടെ വിമാനത്താവളം സജ്ജമാക്കാനാണു പദ്ധതി.
വിമാനത്താവള നിര്‍മാണ പ്രവര്‍ത്തനം അതിവേഗം നടന്നുവരികയാണ്. ജോലികള്‍ക്കായി 525 കോടി രൂപയാണു യു.പി. സര്‍ക്കാര്‍ ആദ്യ ഗഡുവായി അനുവദിച്ചിരുന്നത്. ഇതില്‍ 300 കോടി രൂപ ചെലവിട്ടുകഴിഞ്ഞു. സ്ഥലം ഏറ്റെടുക്കുന്നതു പോലുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാണ്. നേരത്തേ ഉണ്ടായിരുന്ന എയര്‍ സ്ട്രിപ്പ് വിമാനത്താവളമായി വികസിപ്പിക്കുകയാണു ചെയ്യുന്നത്.
1681 കോടി രൂപയുടെ പദ്ധതികളാണ് അയോധ്യയുടെ വികസനത്തിനായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ ബജറ്റില്‍ വിമാനത്താവളത്തിന് 500 കോടി രൂപ പ്രഖ്യാപിച്ചിരുന്നു. നഗരവികസനത്തിനായി 500 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ദേശീയ പാതകള്‍ വികസിപ്പിക്കുന്നതിന് 250 കോടി രൂപയും മെഡിക്കല്‍ കോളജിന് 134 കോടി രൂപയുമാണു നീക്കിവെച്ചിരിക്കുന്നത്.