Sanathanam

ആഘോഷങ്ങളില്ലാതെ ഗുരുവായൂര്‍ ഏകാദശി ഇന്ന്

തൃശൂര്‍: ഗുരുവായൂര്‍ ഏകാദശി ആഘോഷം ഇന്നു ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കോവിഡ് നിയന്ത്രണള്‍ പാലിച്ചുകൊണ്ടു നടക്കും. ഓണ്‍ലൈനായി ദര്‍ശനത്തിനു ബുക്ക് ചെയ്ത 5000 പേര്‍ക്കു മാത്രം ദര്‍ശനം അനുവദിക്കും. 
ഏകാദശി ഊട്ടും ചെമ്പൈ സംഗീതോല്‍സവവും ഇത്തവണയില്ല. മുന്‍വര്‍ഷങ്ങളില്‍ നൂറോളം പേര്‍ ചേര്‍ന്നാണു പഞ്ചരത്‌ന കീര്‍ത്തനാലാപനം നടത്താറുള്ളതെങ്കില്‍ ഇത്തവണ 11 പേരെ മാത്രമേ പങ്കെടുപ്പിക്കുന്നുള്ളൂ. കാഴ്ച ശീവേലിക്കും എഴുന്നത്തള്ളിനും ഒരു ആന മാത്രമേ ഉണ്ടാവൂ.
 
.

Back to Top