ആശാ ശരത്തിന്റെ മകള്‍ ഉത്തര ശരത്തും വെള്ളിത്തിരയിലേക്ക്
November 22 2020
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മിച്ച് മനോജ് കാന സംവിധാനം ചെയ്യുന്ന 'ഖെദ്ദ'യുടെ ഷൂട്ടിങ് എഴുപുന്നയില്‍ ആരംഭിച്ചു. മികച്ച കഥയ്ക്കും രണ്ടാമത്തെ ചലച്ചിത്രത്തിനുമുള്ള സംസ്ഥാന പുരസ്ക്കാരം നേടിയ കൊഞ്ചിരയ്ക്കു ശേഷം മാനോജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഈ സിനിമയില്‍ ആശാ ശരത്തും മകള്‍ ഉത്തര ശരത്തുമാണു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവര്‍ക്ക് പുറമേ അനുമോള്‍, സുധീര്‍ കരമന, സുദേവ് നായര്‍ ജോളി ചിറയത്ത് തുടങ്ങിയവരും വേഷമിടുന്നുണ്ട്.
ബെന്‍സി പ്രൊഡക്ഷന്റെ പത്താമതു ചിത്രമാണ് 'ഖെദ്ദ.' കഴിഞ്ഞ വര്‍ഷത്തെ കേരള സ്റ്റേറ്റ് അവര്‍ഡ് ജേതാക്കളായ കൊഞ്ചിരയുടെ ടീം തന്നെയാണ് ഈ സിനിമയുടെ പിന്നിലും. ക്യമറ പ്രതാപ്.വി.നായര്‍, ചമയം അശോകന് ആലപ്പുഴ, എഡിറ്റിങ് മനോജ് കണ്ണോത്ത് എന്നിവരാണ് നിര്‍വഹിക്കുന്നത്. ഹരി വെഞ്ഞാറമ്മൂടാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്. പി.ആര്. സുമേരന്‍ ആണ് ചിത്രത്തിന്റെ പി.ആര്.ഒ. രാജ്യന്തര ചലച്ചിത്ര മേളയില്‍ പുരസ്ക്കാരം നേടിയ ചായില്യം, സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ അമീബ എന്നിവയാണ് മനോജ് കാന സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍.
ഷൂട്ടിങ്ങിനു മുന്നോടിയായി നടന്ന പൂജയില്‍ എ.എം.ആരിഫ് എം.പി., തിരക്കഥാകൃത്ത് ജോണ്‍പോള്‍, സുധീര്‍ കരമന തുടങ്ങിയവരും പങ്കെടുത്തു.
.ബെന്‍സി പ്രൊഡക്ഷന്റെ പത്താമതു ചിത്രമാണ് 'ഖെദ്ദ.' കഴിഞ്ഞ വര്‍ഷത്തെ കേരള സ്റ്റേറ്റ് അവര്‍ഡ് ജേതാക്കളായ കൊഞ്ചിരയുടെ ടീം തന്നെയാണ് ഈ സിനിമയുടെ പിന്നിലും. ക്യമറ പ്രതാപ്.വി.നായര്‍, ചമയം അശോകന് ആലപ്പുഴ, എഡിറ്റിങ് മനോജ് കണ്ണോത്ത് എന്നിവരാണ് നിര്‍വഹിക്കുന്നത്. ഹരി വെഞ്ഞാറമ്മൂടാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്. പി.ആര്. സുമേരന്‍ ആണ് ചിത്രത്തിന്റെ പി.ആര്.ഒ. രാജ്യന്തര ചലച്ചിത്ര മേളയില്‍ പുരസ്ക്കാരം നേടിയ ചായില്യം, സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ അമീബ എന്നിവയാണ് മനോജ് കാന സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍.
ഷൂട്ടിങ്ങിനു മുന്നോടിയായി നടന്ന പൂജയില്‍ എ.എം.ആരിഫ് എം.പി., തിരക്കഥാകൃത്ത് ജോണ്‍പോള്‍, സുധീര്‍ കരമന തുടങ്ങിയവരും പങ്കെടുത്തു.