ഭക്തരില്ല, നടവരവില്ല: ശബരിമലയില്‍ കൂടുതല്‍ പേര്‍ക്കു ദര്‍ശനം അനുവദിക്കാന്‍ നീക്കം
November 22 2020
പത്തനംതിട്ട: മണ്ഡലകാല ദര്‍ശനത്തിനായി ഉദ്യോഗസ്ഥ സമിതി തീരുമാനിച്ച വ്യവസ്ഥകള്‍ വെച്ചു ശബരിമല തുറന്ന് ഒരാഴ്ച കഴിഞ്ഞിട്ടും ദര്‍ശനത്തിന് എത്തുന്ന ഭക്തരുടെ എണ്ണം കുറവ്. ഇതുവരെ നടവരവ് 50 ലക്ഷം രൂപയില്‍ താഴെ മാത്രമാണ്. മുന്‍ വര്‍ഷങ്ങളില്‍ ഒരു ദിവസം മൂന്നു കോടിയിലേറെ രൂപ വരുമാനം ലഭിച്ചിരുന്ന സ്ഥാനത്താണ് ഇത്. ഭക്തര്‍ എത്തുന്നതു കുറവായതിനാല്‍ പ്രതിദിനം കൂടുതല്‍ പേര്‍ക്കു ദര്‍ശനം അനുവദിക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് തന്നെ ഇക്കാര്യം വെളിപ്പെടുത്തി. ഒരു ദിവസം അയ്യായിരം പേരെ കടത്തിവിടുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.
തിങ്കള്‍ മുതല്‍ വെള്ളി വരെ ദിവസങ്ങളില്‍ ആയിരം പേര്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ടായിരം പേര്‍ക്കുമാണ് ഇപ്പോള്‍ ദര്‍ശനത്തിന് അനുമതി. എന്നാല്‍, പ്രതിദിനം അനുവദനീയമായ എണ്ണം ഭക്തര്‍ പോലും എത്താത്ത സാഹചര്യമാണ് ഉള്ളത്. എന്നിരിക്കെ, കൂടുതല്‍ പേര്‍ക്കു ദര്‍ശനത്തിന് അനുമതി നല്‍കുന്നത് ഭക്തരുടെ എണ്ണവും അതുവഴി വരുമാനവും വര്‍ധിക്കുമെന്ന് അധികൃതര്‍ കണക്കൂകൂട്ടുന്നത് എങ്ങനെയെന്നു വ്യക്തമല്ല.
കോവിഡ് പടരാതിരിക്കാന്‍ ആവശ്യമായ നിയന്ത്രണങ്ങള്‍ നിമിത്തമാണു പരമാവധി രണ്ടായിരം പേര്‍ക്കു മാത്രമേ ദര്‍ശനം അനുവദിക്കാവൂ എന്നു തീരുമാനിച്ചത്. കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലും മഹാവ്യാധി പടരുന്ന സാഹചര്യം തന്നെയാണു നിലവിലുള്ളത് എന്നിരിക്കെ, കൂടുതല്‍ പേര്‍ക്കായി ക്ഷേത്രം തുറന്നുകൊടുക്കുന്നതു വിവേകപൂര്ണമാണോ എന്ന ചോദ്യം ബാക്കിനില്ക്കുന്നു. കൂടുതല്‍ ഭക്തരെ പ്രവേശിപ്പിക്കാനുള്ള അധികൃതരുടെ നീക്കം മഹാവ്യാധി പടര്‍ത്തുന്ന കേന്ദ്രമായി ആരാധനാലയത്തെ മാറ്റുമോ എന്ന ആശങ്ക സൃഷ്ടിക്കുന്നുമുണ്ട്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. 150 കോടി രൂപ ലഭിച്ചാല്‍ മാത്രമേ ബോര്‍ഡിന്റെയും ബോര്‍ഡിനു കീഴിലുള്ള അമ്പലങ്ങളുടെയും പ്രവര്‍ത്തനം മുന്‍പോട്ടു കൊണ്ടുപോകാന്‍ കഴിയൂ എന്ന് പ്രസിഡന്റ് എന്‍.വാസു വെളിപ്പെടുത്തിയിരുന്നു. സാമ്പത്തിക സഹായം ലഭ്യമാക്കണമെന്ന് അദ്ദേഹം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനോടു നേരിട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
.തിങ്കള്‍ മുതല്‍ വെള്ളി വരെ ദിവസങ്ങളില്‍ ആയിരം പേര്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ടായിരം പേര്‍ക്കുമാണ് ഇപ്പോള്‍ ദര്‍ശനത്തിന് അനുമതി. എന്നാല്‍, പ്രതിദിനം അനുവദനീയമായ എണ്ണം ഭക്തര്‍ പോലും എത്താത്ത സാഹചര്യമാണ് ഉള്ളത്. എന്നിരിക്കെ, കൂടുതല്‍ പേര്‍ക്കു ദര്‍ശനത്തിന് അനുമതി നല്‍കുന്നത് ഭക്തരുടെ എണ്ണവും അതുവഴി വരുമാനവും വര്‍ധിക്കുമെന്ന് അധികൃതര്‍ കണക്കൂകൂട്ടുന്നത് എങ്ങനെയെന്നു വ്യക്തമല്ല.