Sanathanam

ഓണ്‍ലൈന്‍ അയ്യപ്പ ദര്‍ശനം പുതുമയായി

ഹരിപ്പാട്: കോവിഡ് നിയന്ത്രണങ്ങള്‍ നിമിത്തം ഭക്തര്‍ക്കു ശബരിമലയിലെത്തി ദര്‍ശനം നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ അയ്യപ്പ സേവാ സമാജവും അയ്യപ്പ ഭക്തജനക്കൂട്ടായ്മയും ചേര്‍ന്നു സംഘടിപ്പിച്ച വിര്‍ച്വല്‍ അയ്യപ്പദര്‍ശനം ഭക്തര്‍ക്കു പുതിയ അനുഭവമായി. ശബരിമലയുടെ മാതൃകയില്‍ തയ്യാറാക്കിയ ക്ഷേത്ര സന്നിധിയില്‍ നടന്ന ചടങ്ങില്‍ ഓണ്‍ലൈനായി ഓരോ ഭക്തനും പങ്കാളിയായി. ശബരിമലയിലെ മേല്‍ശാന്തിമാരുടെ അപൂര്‍വ സംഗമത്തിനും ചടങ്ങു സാക്ഷ്യം വഹിച്ചു. 
ശബരിമല മുന്‍ മേല്‍ശാന്തി എം.കെ.സുധീര്‍ ദീപം തെളിയിച്ചതോടെയാണ് എല്ലാ വീടും സന്നിധാനം, എല്ലാവര്‍ക്കും പൊരുള്‍ അയ്യപ്പന്‍ എന്ന സന്ദേശത്തോടെയുള്ള അയ്യപ്പദര്‍ശനത്തിനു തുടക്കമായത്. അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തെത്തുടര്‍ന്ന് ഏഴരയോടെ കൊടിയേറ്റി. 11 മണി കഴിഞ്ഞാണ് ശബരിമലയിലെ ഒന്‍പതു മേല്‍ശാന്തിമാരും മാളികപ്പുറത്തെ മേല്‍ശാന്തിയും പങ്കെടുത്ത അപൂര്‍വ സംഗമം നടന്നത്. 
വൈകിട്ട് ദീപാരാധനയും അത്താഴ പൂജയും നടത്തി ഹരിവരാസനം പാടിയാണു നടയടച്ചത്. 
 
.

Back to Top