Cinema

യുട്യൂബര്‍ക്കെതിരെ അക്ഷയ്കുമാര്‍ 500 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കി

മുംബൈ: യുട്യൂബര്‍ക്കെതിരെ ബോളിവുഡ് നടന്‍ അക്ഷയ്കുമാര്‍ 5000 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കി. സുശാന്ത് സിങ് രജ്പുത്തിന്റെ മരണം സംബന്ധിച്ച വിവാദങ്ങളിലേക്കു തന്റെ പേരു വലിച്ചിഴച്ചു എന്ന് ആരോപിച്ചാണു കേസ്. ബിഹാറുകാരനായ റാഷിദ് സിദ്ദിഖിക്ക് എതിരെയാണു പരാതി. 
സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട വിഡിയോകള്‍ ചെയ്തു നാലു മാസത്തിനിടെ റാഷിദ് യുട്യൂബില്‍നിന്ന് 15 ലക്ഷം രൂപ വരുമാനമുണ്ടാക്കി എന്നു തെളിഞ്ഞിട്ടുണ്ട്. എം.എസ്.ധോണിയെക്കുറിച്ചുള്ള സിനിമയില്‍ സുശാന്തിനു നായകവേഷം ലഭിച്ചതില്‍ അക്ഷയ്കുമാറിന് അതൃപ്തി ഉണ്ടായിരുന്നു എന്നു റാഷിദ് സിദ്ദിഖി ആരോപിച്ചിരുന്നു. സുശാന്തിന്റെ മരണത്തോടെ കാമുകി റിയ ചക്രവര്‍ത്തിക്ക് കാനഡയിലേക്കു കടക്കാന്‍ അക്ഷയ്കുമാര്‍ അവസരമൊരുക്കിയെന്നും യുട്യൂബ് ചാനലിലൂടെ കുറ്റപ്പെടുത്തിയിരുന്നു. ശിവസേന ലിഗല്‍ സെല്ലും റാഷിദ് സിദ്ദിഖിക്കെതിരെ പരാതിപ്പെട്ടിട്ടുണ്ട്. അതേസമയം, ഇയാള്‍ മുന്‍കൂര്‍ ജാമ്യം നേടുകയും ചെയ്തു.
 
.

Back to Top