Cinema

തെന്നിന്ത്യന്‍ താരറാണിക്ക് 36ാം പിറന്നാള്‍; ആശംസാപ്രവാഹം

മലയാളത്തില്‍ ചുവടുവെച്ച് അഭിനയം ആരംഭിച്ച നടിയാണ് നയന്‍താര. അതു നേട്ടങ്ങളുടെ തുടക്കമായിരുന്നു ഈ തെന്നിന്ത്യന്‍ റാണിക്ക്. തമിഴിലും കന്നഡയിലും തെലുങ്കിലുമൊക്കെ കിടിലന്‍ വേഷപ്പകര്‍ച്ചയോടെ നടി എത്തി. ഒരു കാലത്ത് ഗ്ലാമര്‍ വേഷങ്ങളുടെ പര്യായമായി മാറുകയും ചെയ്തിരുന്നു നയന്‍താര. ആരാധകരുടെ അഴകുറാണി ഇന്ന് മുപ്പത്തിയാറാം പിറന്നാള്‍ ആഘോഷിക്കുകയാണിന്ന്. തെന്നിന്ത്യയുടെ സൂപ്പര്‍ സ്റ്റാര്‍ വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കൂടുതല്‍ സുന്ദരിയായി മാറുന്നകയാണെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്.
ഡയാന മറിയം കുര്യന്‍ എന്ന പേരില്‍ കരിയര്‍ ആരംഭിച്ച നടി പിന്നീട് നയന്‍താര എന്ന പേരു സ്വീകരിക്കുകയായിരുന്നു. സത്യന്‍ അന്തികാട് സംവിധാനം ചെയ്ത 'മനസ്സിനക്കരെ'യാണ് ആദ്യചിത്രം. അതിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചതു ജയറാമും ഷീലയും ആയിരുന്നു. ഇതോടെ നടിയുടെ സുവര്‍ണകാലം ആരംഭിക്കുകയായിരുന്നു. മലയാളത്തില്‍ തന്നെ സൂപ്പര്‍ സ്റ്റാറുകളായ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും നായിക വേഷത്തില്‍ തിളങ്ങി. പിന്നീട് തെന്നിന്ത്യയില്‍ തിരക്കേറിയപ്പോഴും മലയാളത്തില്‍നിന്നുള്ള അവസരങ്ങള്‍ വേണ്ടെന്നു വെക്കാറില്ല.
മൂക്കുത്തി അമ്മന്‍ ആണ് നയന്‍താരയുടെ റിലീസിനെത്തിയ അവസാന ചിത്രം. അമ്മന്‍ ദേവതയുടെ വേഷപ്പകര്‍ച്ചയിലാണ് നയന്‍സ് പ്രത്യക്ഷപ്പെട്ടത്. അധികം പ്രകടനമൊന്നും കാഴ്ചവെക്കാനില്ലെങ്കിലും താരം തന്റെ ലൂക്ക് കൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തി.
അഭിനയത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ചുകഴിഞ്ഞ നയന്‍താരയ്ക്കായി അണിയറയില്‍ ഒട്ടേറെ സിനിമകളാണ് ഒരുങ്ങുന്നത്. കുഞ്ചാക്കോ ബോബന്‍ നായകവേഷം അണിയുന്ന 
നിഴല്‍ എന്ന മലയാള ചലച്ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.നയന്‍താരയ്ക്ക് പിറന്നാളാശംസകള്‍ നിറയുകയാണ് സോഷ്യല്‍ മീഡിയയില്‍. 
 
.

Back to Top