ടോം ആന്‍ഡ് ജെറിയും വീണ്ടും വെള്ളിത്തിരയിലേക്ക്; ട്രെയിലര്‍ പുറത്ത്
November 18 2020
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പേലെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ ടോമും ജെറിയും ഇനി വെള്ളിത്തിരയിലേക്ക് എത്തുന്നു. ലൈവ് ആക്ഷന്‍-ആനിമേഷന്‍ രൂപത്തില്‍ ഒരുങ്ങുന്ന സിനിമയുടെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.
വാര്‍ണര്‍ ബ്രദേഴ്സ് പിക്ചേഴ്സ് നിര്‍മിക്കുന്ന ചിത്രം 2021ലാണ് പുറത്തിറങ്ങുക. ഇക്കുറി ന്യൂയോര്‍ക്ക് നഗരത്തിലെ ആഡംബര ഹോട്ടലിലാണ് ടോമും ജെറിയുമുള്ളത്. അവിടെ ദി വെഡ്ഡിങ് ഓഫ് ദി സെഞ്ച്വറി നടക്കാനൊരുങ്ങുകയാണ്. എന്നാല്‍ ഹോട്ടലില്‍ എലിശല്യം രൂക്ഷമാകുന്നു. ജെറിയും കൂട്ടാളികളും അടക്കിഭരിക്കുന്ന സാമ്രാജ്യത്തിലേക്ക് അവയെ തുരത്താന്‍ ഇവന്റ് പ്ലാനറായ കയ്ല ടോമിനെ കൊണ്ടുവരുന്നു. പിന്നെ നടക്കുന്ന സംഭവങ്ങളാണ് സിനിമയില്‍ കാണാനാവുക.
ചിത്രം സംവിധാനം ചെയ്യുന്നത് ടിം സ്റ്റോറി. രചന: കെവിന് കോസ്റ്റെല്ലോ. മുമ്പും ടോം ആന്‍ഡ് ജെറി സിനിമകള്‍ വന്നിട്ടുണ്ട്. 2021 മാര്‍ച്ച് അഞ്ചിനാണു പുതിയ സിനിമയുടെ റിലീസ്.