പ്രധാനമന്ത്രി ദീപാവലി ആശംസകള്‍ നേര്‍ന്നു
November 14 2020
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങള്‍ക്കു ദീപാവലി ആശംസകള്‍ നേര്‍ന്നു. ഈ ഉല്‍സവം കൂടുതല്‍ വെളിച്ചവും സന്തോഷവും പകരട്ടെ എന്നും എല്ലാവരും സമൃദ്ധിയും ആരോഗ്യവും ഉള്ളവരാകട്ടെ എന്നും മോദി ട്വിറ്ററിലൂടെ ആശംസിച്ചു.
ദീപാവലി നാളില്‍ രാജ്യത്തെ കാക്കുന്ന സൈനികര്‍ക്കായി ദീപം തെളിയിക്കണമെന്നു പ്രധാനമന്ത്രി അഭ്യര്‍ഥിച്ചിരുന്നു. മുന്‍വര്‍ഷങ്ങളിലെന്നപോലെ സൈനികര്‍ക്കൊപ്പമാണ് അദ്ദേഹം ഈ വര്‍ഷവും ദീപാവലി ആഘോഷിക്കുക. ഇത്തവണ രാജസ്ഥാനിലെ ജയ്സാല്‍മെറിലെ സൈനിക ക്യാംപിലാണു പ്രധാനമന്ത്രി എത്തുക.