News

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്താ വിതരണ മന്ത്രാലയത്തിനു കീഴില്‍

ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ മാധ്യമങ്ങളെ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിനു കീഴിലാക്കി. ഒ.ടി.ടി., ഷോപ്പിങ് പോര്‍ട്ടലുകള്‍ തുടങ്ങിയവയ്ക്കും ഇതു  ബാധകമാണ്. കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ ഇതോടെ ഇത്തരം പ്ലാറ്റ്ഫോമുകള്‍ക്കും ബാധകമാകും. ഇതു സംബന്ധിച്ചു കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി.
പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് അച്ചടി മാധ്യമങ്ങളുടെ നിരീക്ഷിക്കുന്നതിനുള്ള ഏജന്‍സി. ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനാണ്  ടെലിവിഷന്‍ മാധ്യമങ്ങളുടെ ചുമതല. എന്നാല്‍ ഡിജിറ്റല്‍ മാധ്യമങ്ങളെ നിരീക്ഷിക്കാന്‍ ഇത്തരത്തിലൊരു സ്വതന്ത്ര സ്ഥാപനം ഇല്ലായിരുന്നു. 
ഒ.ടി.ടി. പ്ലാറ്റ്ഫോമുകളെ നിരീക്ഷിക്കാന്‍ സ്വയംഭരണാധികാര സ്ഥാപനം വേണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ മാസം സുപ്രിംകോടതിയില്‍ വന്ന ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം കോടതി തേടിയിരുന്നു. ഇതിനു പിന്നാലെയാണു കേന്ദ്ര സര്‍ക്കാര്‍ ഉത്തരവു വന്നിരിക്കുന്നത്. ഇതുപ്രകാരം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍, ഒ.ടി.ടി. പ്ലാറ്റ്ഫോമുകളായ ഹോട്ട്സ്റ്റാര്‍, നെറ്റ്ഫ്‌ളിക്സ്, ആമസോണ്‍ പ്രൈം വിഡിയോ എന്നിവയെല്ലാം കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ കീഴിലാകും.
 
.

Back to Top