News

ബിഹാര്‍: ഫലം വൈകും; എന്‍.ഡി.എ. മുന്നില്‍

പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷത്തിന് ആവശ്യമായതിലേറെ സീറ്റുകളില്‍ എന്‍ഡിഎ. മുന്നിട്ടുനില്‍ക്കുന്നു. ഒടുവില്‍ പുറത്തുവരുന്ന കണക്കുകള്‍ പ്രകാരം എന്‍.ഡി.എ. 123 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. ആര്‍.ജെ.ഡി.സഖ്യം 111 സീറ്റുകളിലാണു ലീഡ് ചെയ്യുന്നത്. മറ്റുള്ളവര്‍ ഒന്‍പതു സീറ്റിലും മുന്നിട്ടുനില്‍ക്കുന്നുണ്ട്. എല്‍.ജെ.പി ക്കു കാര്യമായ നേട്ടം തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കാനായില്ല. കോണ്‍ഗ്രസിനും പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാനായില്ല. അതേസമയം ബിഹാറില്‍ അന്തിമ തെരഞ്ഞെടുപ്പ് ഫലം വരാന്‍ അര്‍ധരാത്രി വരെ കാത്തിരിക്കണമെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. 
ആദ്യ മണിക്കൂറുകളില്‍ മുന്നേറിയ മഹാസഖ്യം കാല്‍ഭാഗം വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോഴേക്കും പിന്നോട്ടു പോവുകയായിരുന്നു. രണ്ടാം മണിക്കൂര്‍ മുതല്‍ എന്‍.ഡി.എ.ലീഡ് ഉയര്‍ത്തുകയായിരുന്നു. അന്‍പതോളം മണ്ഡലങ്ങളില്‍ ഭൂരിപക്ഷം അഞ്ഞൂറിനും രണ്ടായിരത്തിനും ഇടയിലാണ്. എന്‍.ഡി.എ.സഖ്യത്തില്‍ ബി.ജെ.പി ക്കാണു മുന്നേറ്റം. മത്സരിച്ച 70 സീറ്റുകളില്‍ 19 ഇടത്തു മാത്രമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കു ലീഡ് നേടാനായത്. 
4.10 കോടി വോട്ടുകളില്‍ ഒരു കോടി വോട്ടുകളാണ് എണ്ണിത്തീര്‍ന്നത്. വോട്ടെണ്ണല്‍ മെഷീനുകള്‍ കൂടുതല്‍ ഉള്ളതിനാലാണു വോട്ടെണ്ണല്‍ വൈകുന്നതെന്ന് തെരഞ്ഞെടുപ്പു കമ്മിഷന്‍ അധികൃതര്‍ പറഞ്ഞു. വോട്ടെണ്ണല്‍ പ്രക്രിയയ്ക്കു തടശ്ശങ്ങളൊന്നും ഇല്ലെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.
ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ജെ.ഡി.യു.വ്യക്തമാക്കി. ജനവിധി ഭരണത്തിനുള്ള അംഗീകാരമെന്നും ജെ.ഡി.യു. സംസ്ഥാന അധ്യക്ഷന്‍ വസിഷ്ഠ നാരായണ്‍ സിങ് പറഞ്ഞു. 
 
.

Back to Top