News

കര്‍ണാടകയില്‍ ബി.ജെ.പി.; കോണ്‍ഗ്രസ്, ജെ.ഡി.എസ്. ശക്തികേന്ദ്രങ്ങളില്‍ അട്ടിമറി വിജയം

ബംഗളുരു: ഉപതെരഞ്ഞെടുപ്പു നടക്കുന്ന കര്‍ണാടകയില്‍ രണ്ടു മണ്ഡലങ്ങളിലും ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ബാംഗ്ലൂര്‍ ആര്‍.ആര്‍.നഗര്‍, തുംകൂര്‍ ജില്ലയിലെ സിറ എന്നീ മണ്ഡലങ്ങളിലാണു തെരഞ്ഞെടുപ്പു നടന്നത്. കോണ്‍ഗ്രസ്, ജെ.ഡി.എസ്. ശക്തികേന്ദ്രങ്ങളിലാണ് ബി.ജെ.പിയുടെ അട്ടിമറി വിജയം. ദുബ്ബക്കയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 1178 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണു ബി.ജെ.പി. ജയിച്ചത്. തെലങ്കാനയില്‍ ബി.ജെ.പി. തരംഗം ശക്തമാവുകയാണ് എന്നാണ് ഈ വിജയത്തിലൂടെ വ്യക്തമാകുന്നത്. 62500 വോട്ടുകള്‍ക്ക് ടി.ആര്‍.എസ്. വിജയിച്ച മണ്ഡലത്തിലാണ് ബി.ജെ.പി. വിജയക്കൊടി പാറിച്ചിരിക്കുന്നത്. യെദ്യൂരപ്പയുടെ അഭിമാന പോരാട്ടം ആണെന്നാണ് ഈ തെരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ചിരുന്നത്. രാജ്യത്തെ 10 സംസ്ഥാനങ്ങളിലെ വിവിധ മണ്ഡലങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി. മുന്നേറ്റം തുടരുകയാണ്. ഗുജറാത്തില്‍ എട്ടില്‍ മൂന്നിടത്തു ബി.ജെ.പി. വിജയിച്ചു. ബാക്കിയുള്ള അഞ്ചിടങ്ങളിലും ബി.ജെ.പി. മുന്നേറുകയാണ്. ഉത്തര്‍പ്രദേശിലെ ഏഴു സീറ്റുകളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ അഞ്ചിടത്തും ബി.ജെ.പി. ലീഡ് ചെയ്യുമ്പോള്‍ ബി.എസ്.പി., എസ്.പി., സ്വതന്ത്രര്‍ എന്നിവര്‍ ഓരോ സീറ്റില്‍ മുന്നേറ്റം തുടരുകയാണ്.
 
.

Back to Top