നിവിനും ഗ്രേസും വിനയ് ഫോര്‍ട്ടും ഒന്നിക്കുന്ന ''കനകം കാമിനി കലഹം'' തുടങ്ങി
November 10 2020
സുരാജ് വെഞ്ഞാറമൂടും സൗബിന് ഷാഹിറും തകര്‍ത്തഭിനയിച്ച 'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് വേര്‍ഷന്‍ 5.25' ഒരുക്കിയ രതീഷ് ബാലകൃഷ്ണന് പൊതുവാള് ഒരുക്കുന്ന പുതിയ സിനിമയായ 'കനകം കാമിനി കലഹം' ഷൂട്ടിങ് തുടങ്ങി. നിവിന്‍ തന്റെ മുപ്പത്തിയാറാം പിറന്നാള്‍ ദിനത്തിലായിരുന്നു ഈ ചിത്രം പ്രഖ്യാപിച്ചു ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. നിവിന്റെ തന്നെ നിര്‍മാണക്കമ്പനിയായ പോളി ജൂനിയര്‍ പിക്ചേഴ്സ് നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്. നിവിന്‍ പോളി, ഗ്രേസ് ആന്റണി, വിനയ് ഫോര്‍ട്ട്, ജോയ് മാത്യു, വിന്‍സി അലോഷ്യസ്, ജാഫര്‍ ഇടുക്കി, ശിവദാസ് കണ്ണൂര്‍ തുടങ്ങി ഒട്ടേറെ താരങ്ങളാണ് സിനിമയില്‍ അഭിനയിക്കുന്നത്.
മലയാളത്തില്‍ അത്ര പരിചിതമല്ലാത്ത ഡാര്‍ക്ക് ഹ്യൂമര്‍ അവതരിപ്പിക്കുന്ന സിനിമയാണിതെന്നാണു സൂചന. ആദ്യ ചിത്രമായ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനില്ല് സാധാരണക്കാരനായ അച്ഛനെയും മകനെയും തന്മയത്വത്തോടെ അവതരിപ്പിച്ച സംവിധായകന് ഇക്കുറിയും പ്രേക്ഷകര്‍ക്കു പ്രതീക്ഷ നല്‍കുന്നുണ്ട്. പടവെട്ട്, ബിസ്മി സ്പെഷ്യല്‍, ഗ്യാങ്ങ്സ്റ്റര്‍ ഓഫ് മുണ്ടന്‍ മല തുടങ്ങി ഏറെ സിനിമകളാണ് അടുത്തതായി നിവിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.