Finance

ഷോപ്പിങ് ബട്ടന്‍ അവതരിപ്പിച്ച് ഇ-കൊമേഴ്‌സ് മേഖലയിലേയിലും ചുവടുറപ്പിച്ച് വാട്‌സ്ആപ്പ്

മുംബൈ: യു.പി.ഐ. അധിഷ്ഠിത പണമിടപാട് സംവിധാനം കൊണ്ടുവന്നതിനു പിന്നാലെ വാട്‌സ്ആപ്പ് ഇകോമേഴ്‌സ് മേഖലയിലേക്കും ചുവടുവെയ്ക്കുന്നു. പേജില്‍ ബിസിനസ് പേരിന്റെ അടുത്തായി സ്റ്റോര്‍ഫ്രണ്ട് ഐക്കണ്‍ ഉപഭോക്താക്കള്‍ക്കു കാണാം. കാറ്റലോഗ് കാണാനും വില്‍പ്പനയ്ക്കുള്ള സാധനങ്ങളുടെയും സേവനങ്ങളുടെയും വിവരങ്ങള്‍ അറിയാനും അതിലൂടെ കഴിയും. കോള്‍ ബട്ടണ്‍ അമര്‍ത്തിയാല്‍ വോയ്‌സ് കോളിനും വീഡിയോ കോളിനും സൗകര്യമുണ്ട്. 
പുതിയ സംവിധാനം ആഗോളതലത്തില്‍ അവതരിപ്പിച്ചതായി കമ്പനി ഇമെയില്‍ സന്ദേശത്തില്‍ അറിയിച്ചിട്ടുണ്ട്. വാട്‌സാപ്പിലെ കണക്കനുസരിച്ചു ദിവസവും 17.5 കോടി പേര്‍ ബിസിനസ് അക്കൗണ്ടില്‍ സന്ദേശമയിക്കുന്നുണ്ട്. നാലു കോടിയോളം പേര്‍ ഓരോ മാസവും ബിസിനസ് കാറ്റലോഗുകള്‍ കാണുന്നുണ്ട്. ഇന്ത്യയില്‍ ഇത് 30 ലക്ഷത്തിലധികം ആണ്.
 
.

Back to Top