News

എ.ബി.ഡി യുടെ മികവില്‍ ആര്‍.സി.ബി.

ദുബായ്: രാജസ്ഥാന്‍ റോയല്‍സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് 7 വിക്ക വിക്കറ്റ് ജയം. 178 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ബാംഗ്ലൂരിനു വേണ്ടി ഓപ്പണറായ ദേവ്ദത്ത് പടിക്കലും ഫിഞ്ചും മികച്ച തുടക്കം നല്‍കി. ടോസ് നേടി ബാറ്റിങ് തെരെഞ്ഞെടുത്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറു വിക്കറ്റു നഷ്ടത്തില്‍ 177 റണ്‍സ് നേടി. 57 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെയും 41 റണ്‍സ് നേടിയ റോബിന്‍ ഉത്തപ്പയുടെയും കരുത്തിലാണു  രാജസ്ഥാന്‍ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ബാംഗ്ലൂരിനു വേണ്ടി നാലു വിക്കറ്റുകള്‍ വീഴ്ത്തി ക്രിസ് മോറിസ് മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ ചാഹല്‍ രണ്ടു വിക്കറ്റുകള്‍ നേടി. 22 പന്തില്‍ നിന്ന് 55 റണ്‍ നേടിയ എ.ബി.ഡി വില്ലിയേഴ്‌സാണു കളിയിലെ മിന്നും താരം. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആര്‍.സി.ബി. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് നേടി വിജയം ഉറപ്പിച്ചു.
 
.

Back to Top