News

ഇന്നു സംസ്ഥാനത്ത് 9016 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9016 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. മലപ്പുറം 1519, തൃശൂര്‍ 1109, എറണാകുളം 1022, കോഴിക്കോട് 926, തിരുവനന്തപുരം 848, പാലക്കാട് 688, കൊല്ലം 656, ആലപ്പുഴ 629, കണ്ണൂര്‍ 464, കോട്ടയം 411, കാസര്‍കോട് 280, പത്തനംതിട്ട 203, ഇടുക്കി 140, വയനാട് 121 എന്നിങ്ങനെയാണ് ഇന്നു രോഗബാധ ഉണ്ടായവരുടെ ജില്ല തിരിച്ചുള്ള കണക്ക്. 
ഇന്നു രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ 127 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 7464 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗം ബാധിച്ചത്. 1321 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 104 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇന്ന് 26 പേര്‍ കോവി്ഡ് നിമിത്തം മരിച്ചതായി സ്ഥിരീകരിച്ചു. വിവിധ ജില്ലകളിലായി 2,76,900 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,51,935 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 24,965 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2971 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,067 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് എട്ടു പുതിയ ഹോട്ട് സ്‌പോട്ടുകള്‍  പ്രഖ്യാപിക്കപ്പെട്ടു. ഇതോടെ ആകെ  ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 633 ആയി ഉയര്‍ന്നു. 
 
 
.

Back to Top