Sports

റോയലാകുമോ ബാഗ്ലൂര്‍; അഥവാ ഉദിച്ചുയരുമോ സൂര്യന്‍മാര്‍?

അബുദാബി: ഐ.പി.എല്‍. പതിമൂന്നാം സീസണിലെ പ്ലേഓഫില്‍ നിന്ന് ആദ്യം പുറത്താകാന്‍ പോകുന്നതാര് എന്ന് ഇന്നു നമുക്കറിയാം. ഇന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദും ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സും തമ്മില്‍ അബുദാബി ഷെയ്ഖ് സയീദ് സ്റ്റേഡിയത്തില്‍ നടക്കുന്ന എലിമിനേറ്റര്‍ മത്സരത്തില്‍ തോല്‍ക്കുന്നവര്‍ക്കു മടക്കയാത്രയ്ക്കു ടിക്കറ്റെടുക്കാം. ജയിക്കുന്ന ടീം രണ്ടാം ക്വാളിഫയര്‍ മല്‍രത്തിനു യോഗ്യത നേടും. ഇന്ത്യന്‍ സമയം 7.30നാണു മല്‍സരം.
നാലു തുടര്‍തോല്‍വികളുമായി എത്തുന്ന ബാംഗ്ലൂരിനു കാര്യങ്ങല്‍ അത്ര എളുപ്പമാകില്ല. ബൗളിങ്ങിലും ഉജ്വലമായി തിരിച്ചുവന്നു ജയം സ്വന്തമാക്കാനായിക്കും ടീമിന്റെ ശ്രമം. വിരാട് കോലി, എബി.ഡി. വില്ലിയേഴ്സ്, ദേവദത്ത് പടിക്കല്‍ എന്നിവരിലാണ് ബാറ്റിങ് പ്രതീക്ഷ. ബൗളിങ്ങിലാണ് ടീമിന്റെ ദൗര്‍ബല്യമെല്ലാം. വാഷിങ്ടണ്‍ സുന്ദറും യുവ് വേന്ദ്ര ചാഹലും മികവുകാട്ടുമ്പോള്‍ മറ്റു ബൗളര്‍മാരുടെ പരാജയം ടീമിന്റെ തോല്‍വിക്കു കാരണമാകുന്നു. പേസര്‍മാരില്‍ നവദീപ് സെയ്നിയെ നിര്‍ണായക മല്‍സരത്തില്‍ കളിപ്പിച്ചേക്കും. മറ്റു ചില മാറ്റങ്ങളും ടീമുലുണ്ടായേക്കാം.
ടൂര്‍ണമെന്റില്‍നിന്നു പുറത്താകുമായിരുന്ന ഘട്ടത്തില്‍ അവിശ്വസനീയമായി തിരച്ചെത്തിയ ടീമാണ് ഹൈദബാദ്. അവസാന മൂന്നു കളികളില്‍ പൂര്‍ണതയുള്ള ഒരു ടീമായി മാറാന്‍ ഹൈദരാബാദിനു കഴിഞ്ഞിട്ടുണ്ട്. വൃദ്ധിമാന്‍ സാഹ, ഷഹാബാസ് നദീം, ജേസണ്‍ ഹോള്‍ഡര്‍ എന്നിവരുടെ വരവ് ടീമിനു മേല്‍ക്കൈ നല്‍കുന്നു. സാഹയും വാര്‍ണറും ഫോമിന്റെ പാരമ്യത്തിലാണെന്നതും ഹൈദരബാദിനു നേട്ടമാകും. അവസാന മല്‍സരത്തിലെ ടീമില്‍ മാറ്റമൊന്നും കൂടാതെ ആത്മവിശ്വാസത്തോടെ ഇറങ്ങാന്‍ വാര്‍ണറും സംഘവും തയ്യാറായിക്കഴിഞ്ഞു.
ആര്‍.സി.ബി. കളിക്കാര്‍ ഇങ്ങനെയാണ്: ദേവദത്ത് പടിക്കല്‍, ജോഷ് ഫിലിപ്പെ, വിരാട് കോലി, എബി. ഡി വില്ലിയോഴ്സ്. ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, യുസ് വേന്ദ്ര ചാഹല്‍, ഇസുരു ഉദന, നവദീപ് സെയ്നി, ക്രിസ് മോറിസ്, മുഹമ്മദ് സിറാജ്.
സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമം ഇങ്ങനെയുമാണ്ഛ ഡോവിഡ് വാര്‍ണര്‍, വൃദ്ധിമാന്‍ സാഹ, മനീഷ് പാണ്ഡെ, കെയ്ന്‍ വില്യംസണ്‍, പ്രിയം ഗാര്‍ഗ്, ജേസണ്‍ ഹോള്‍ഡര്‍, അബ്ദുള്‍ സമദ്, ഷഹ്ബാസ് നദീം, റാഷിദ് ഖാന്‍, സന്ദീപ് ശര്‍മ, എന്‍ നടരാജന്‍.
 
.

Back to Top