News

വി.കെ.ജയരാജ് പോറ്റി ശബരിമല മേല്‍ശാന്തി

ശബരിമല: കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ശബരിമല നട തുറന്നു. ആറു മാസത്തെ ഇടവേളയ്ക്കുശേഷമാണു ഭക്തര്‍ക്കു ദര്‍ശനം അനുവദിക്കുന്നത്. 
ഇന്നു പുലര്‍ച്ചെ അഞ്ചു മണിയോടെ നട തുറന്നു. അപ്പോള്‍ മുതല്‍ ഭക്തരെ നിയന്ത്രണങ്ങളോടെ പ്രവേശിപ്പിക്കാന്‍ തുടങ്ങി. സാമൂഹിക അകലം പാലിച്ചാണു തീര്‍ഥാടകരെ പ്രവേശിപ്പിക്കുന്നത്. വെര്‍ച്വന്‍ ക്യൂ വഴി 250 തീര്‍ഥാടകര്‍ക്കാണ് ഒരു ദിവസം പ്രവേശനം നല്‍കുക. ഒക്ടോബര്‍ 21നു നട അടയ്ക്കും. അതു വരെ പരമാവധി 1250 തീര്‍ഥാടകരെയാണു സന്നിധാനത്തേക്കു കടത്തിവിടുക.
ശബരിമല-മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പു പൂര്‍ത്തിയായി. ഉഷഃപൂജയ്ക്കു ശേഷം രാവിലെ എട്ടോടെയാണു നറുക്കെടുപ്പു നടന്നത്. ശബരിമല മേല്‍ശാന്തിയായി വി.കെ.ജയരാജ് പോറ്റിയെ തെരഞ്ഞെടുത്തു. അന്തിമ പട്ടികയില്‍ ഉണ്ടായിരുന്ന ഒന്‍പതു പേരില്‍ നിന്നാണ് ജയരാജന്‍ പേറ്റിയെ മേല്‍ശാന്തിയായി തെരഞ്ഞെടുത്തത്. നവംബര്‍ 15നു സ്ഥാനം ഏറ്റെടുക്കും. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയാണ് ജയ്രാജ് പോറ്റി. രജികുമാര്‍ എം.എന്‍. ആണ് മാളികപ്പുറം മേല്‍ശാന്തി. അങ്കമാലി വേങ്ങൂര്‍ സ്വദേശിയാണ്. സന്നിധാനത്ത് വെച്ചായിരുന്നു നറുക്കെടുപ്പുകള്‍ നടന്നത്. പന്തളം കൊട്ടാരത്തില്‍ നിന്നു നിശ്ചയിച്ച കൗഷിക് കെ.വര്‍മ, റിഷികേശ് വര്‍മ എന്നീ കുട്ടികളാണു നറുക്കെടുത്തത്.
 
.

Back to Top