ആദ്യ പ്ലേഓഫില്‍ മുംബൈ-ഡെല്‍ഹി പേരാട്ടം
November 5 2020
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ ആദ്യ പ്ലേഓഫ് ദിനമായ ഇന്നു നിലവിലെ ചാംപ്യന്മാരും പോയിന്റ് പട്ടികയിലെ രണ്ടം സ്ഥാനക്കാരായ ഡെല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍. ഇന്നു ജയിക്കുന്ന ടീമം നേരിട്ട് ഫൈനലിലെത്തും. എന്തു വിലകൊടുത്തും ജയിക്കാനുറച്ചാവും ഇരു ടീമുകളും ഇന്നു കളത്തിലിറങ്ങുക.
കളിക്കാരുടെ കാര്യത്തില്‍ ഇരു ടീമുകളും ഒന്നിനൊന്നു മെച്ചമാണ്. ഇരു ടീമുകളുടെ കാര്യത്തില്‍ ജയസാധ്യത മുംബൈയ്ക്കാണ്. എന്നാല്‍ യുവതാരങ്ങളുടെയും സീനിയര്‍ താരങ്ങളുടെയും കൂട്ടുകെട്ടുള്ളതിനാല്‍ ഡെല്‍ഹിക്ക് മുംബൈ ഭീഷണിയാണ്. ഇരു ടീമുകളും 26 തവണയാണു നേര്‍ക്കുനേര്‍ മല്‍സരിച്ചിട്ടുള്ളത്. ഇതില്‍ 14 തവണയും ജയം മുംബൈയ്ക്കായിരുന്നു. 12 തവണ ഡെല്‍ഹിയും ജയിച്ചു. സീസണില്‍ നേര്‍ക്കുനേര്‍ വന്ന രണ്ടു മല്‍സരത്തിലും മുംബൈയോട് ഡെല്‍ഹി പരാജയപ്പെട്ടു. എന്നാല്‍ ഇന്നു നടക്കുന്ന മല്‍സരത്തില്‍ ഡെല്‍ഹിക്കു പകരം വീട്ടാന്‍ കിട്ടുന്ന അവസരമാണിത്.
ഇരു ടീമുകളിലും തമ്മിലുള്ള പേരാട്ടത്തില്‍ ഡെല്‍ഹിക്കെതിരേ കൂടുതല്‍ റണ്‍സുള്ള നിലവിലെ മുംബൈ ഇന്ത്യന്‍സ് താരം രോഹിത് ശര്മ്മയാണ ്(565). പരുക്കില്‍നിന്നു മുക്തനായി കഴിഞ്ഞ കളി കളിച്ചിരുന്നെങ്കിലും ബാറ്റിങ്ങില്‍ തിളങ്ങനായില്ല. ഇത് മുംബൈയ്ക്കു തിരിച്ചടിയാണ്. ഡെല്‍ഹിയുടെ നിരയില്‍ ശ്രയസ് അയ്യരാണ്(249) മുന്നില്‍ നില്‍ക്കുന്നത്. ഡെല്‍ഹിക്കുവേണ്ടി കൂടുതല്‍ വിക്കറ്റ് നോടിയത് കഗിസോ റബാദയും(8) മുംബൈ നിരയില്‍ ജസ്പ്രീത് ബൂംറയുമാണ്(14). ഇരുവരും മികച്ച ഫോമിലാണ്. പര്‍പ്പില്‍ ക്യാപിനായി റബാദയും ബൂംറയും തമ്മിലാണു പോരാട്ടം നടക്കുന്നത്. റബാദ 25 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ 23 വിക്കറ്റാണ് ബൂംറ വീഴ്ത്തിയത്. ഡെല്‍ഹിക്കായി കൂടുതല്‍ ക്യാച്ച് റിഷഭ് പന്തും(5) മുംബൈയ്ക്കായി കീറോണ്‍ പൊള്ളാര്‍ഡുമാണ്(11). മുംബൈക്കെതിരെ ഡെല്‍ഹിയുടെ ശരാശരി ടീം സ്കോര്‍ 149 റണ്‍സും മുംബൈയുടെ ശരാശരി ടീം സ്കോര്‍ 165 റണ്‍സുമാണ്.
മുംബൈയുടെ സൂര്യകുമാര്‍ യാദവിന്റെ നൂറാമത് ഐ.പി.എല്‍. മല്‍സരമാണ് ഇന്ന് ഡെല്‍ഹിക്കെതിരേ നടക്കുന്നത്. സീസണില്‍ മികച്ച ഫോമിലാണ് സൂര്യകുമാര്‍ ഉള്ളത്. മുംബൈ നായകന് രോഹിത് ശര്‍മ ഇന്ന എട്ട് റണ്‍സ് നേടിയാല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം 4000 റണ്‍സെന്ന നാഴികക്കല്ലു പിന്നിടും. നിലവില്‍ റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്താണ് രോഹിത്. ഈ സീസണിലെ 500 റണ്‍സ് പൂര്‍ത്തിയാക്കാന്‍ ഡെല്‍ഹി നായകന് ശ്രേയസ് അയ്യര്‍ക്കു വേണ്ടത് 79 റണ്‍സ്. ഡെല്‍ഹി താരം അജിന്‍ക്യ രഹാനെ ഇന്ന് 69 റണ്‍സ് നേടിയാല്‍ 4000 റണ്‍സ് ക്ലബ്ബില്‍ ഇടം പിടിക്കും. അവസാന മല്‍സരത്തില്‍ രഹാനെ അര്‍ധ സെഞ്ച്വറി നേടിയിരുന്നു.