മകരാസനം
October 13 2020
ചെയ്യുന്ന വിധം
കമിഴ്ന്നു കിടക്കുക. ശരീരം നേര്‍രേഖയിലായിരിക്കണം. കാലുകള്‍ പരസ്പരം ചേര്‍ന്നും നിവര്‍ന്നും ഇരിക്കണം. കാല്‍പ്പാദങ്ങല്‍ അല്പം അകറ്റി വെക്കുക. കൈകള്‍ മടക്കി ഇടതു കൈപ്പത്തിക്കു മുകളില്‍ വലതു കൈപ്പത്തി വെക്കുക. താടി ഈ കൈപ്പത്തിക്കു മുകളില്‍ വെക്കാവുന്നതാണ്. കമിഴ്ന്നുകിടന്നു ചെയ്യുന്ന ആസനങ്ങള്ക്കുശേഷം മകരാസനം ചെയ്യണം.
ഗുണങ്ങള്‍:
കൈകളുടെ വേദനയ്ക്കും കഴച്ചിലിനും ഉടനടി ആശ്വാസം ലഭിക്കുന്നു. നെഞ്ചിനും ശ്വാസകോശങ്ങള്‍ക്കും നല്ല വികാസം ലഭ്യമാകുന്നു. നെഞ്ചു വേദന അകന്നുപോകുന്നു. ഗ്യാസ് ട്രബിള്‍ ഇല്ലാതെയാക്കുന്നു. തലച്ചോറിന് നല്ല ഉന്മേഷം പകരുന്നു. മാനസികവു, ശാരീരികവുമായി നല്ല ഉണര്‍വും ഉന്മേഷവും ലഭിക്കുന്നു.