കോവിഡ്: ആയുര്‍വേദവും യോഗയും അടിസ്ഥാനമാക്കി മാര്‍ഗരേഖ
November 5 2020
ന്യൂഡല്‍ഹി: കോവിഡിനെ നേരിടാന്‍ ആയുര്‍വേദമരുന്നുകളും യോഗയും അടിസ്ഥാനമാക്കിയുള്ള ചികിത്സ-നിയന്ത്രണ മാര്‍ഗരേഖ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ഡോ.ഹര്‍ഷ് വര്ധന് പുറത്തിറക്കി. ആയുഷ് വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി ശ്രീപദ് നായികിന്റെ സാന്നിധ്യത്തില്‍ വെര്‍ച്വലായാണു പ്രകാശനം നടത്തിയത്.
ആധുനിക കാലത്തും പരമ്പരാഗത വിജ്ഞാനത്തിന്റെ പ്രാധാന്യം തുറന്നു കാട്ടുന്നതാണു മാര്‍ഗരേഖയെന്നു ഹര്‍ഷ് വര്ധന് പറഞ്ഞു. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതുവരെ ആയുര്‍വേദത്തിന് അര്‍ഹമായ ശ്രദ്ധ കിട്ടിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തളര്‍ച്ച, പനി, ശ്വാസംമുട്ടല്‍, തൊണ്ടവേദന തുടങ്ങിയ കോവിഡ് ലക്ഷണങ്ങള്‍ കൈകാര്യം ചെയ്യാനുള്ള നടപടിക്രമങ്ങളാണു പ്രധാനമായും മാര്‍ഗരേഖയില്‍ പറയുന്നത്. വൈറസിനെ നേരിടാന്‍ ശരീരത്തിന്റെ പ്രതിരോധ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് എടുത്തുപറയുന്നു. അശ്വഗന്ധ, ഗുളുചി, ഗണവാടിക, ച്യവനപ്രാശം തുടങ്ങിയവ ഇതിനു ഗുണകരമാണ്.
ലക്ഷണങ്ങളില്ലാത്ത രോഗബാധിതര്‍ക്ക് ഗുളുചി, ഗണ വാടി, ഗുളുചി-പിപ്പിലി, ആയുഷ്-64 എന്നിവയും മാര്‍ഗരേഖ നിര്‍ദേശിക്കുന്നു. ചെറിയതോതില്‍ രോഗം ബാധിച്ചവര്‍ക്കും ഗുളുചി-പിപ്പിലി, ആയുഷ്-64 ഗുളിക ഗുണം ചെയ്യും. ഇതിന്റെ കൃത്യമായ അളവും മരുന്ന് ഉപയോഗിക്കുമ്പോള്‍ തുടരേണ്ട കാര്യങ്ങളും മാര്‍ഗരേഖയില്‍ വിസ്തരിക്കുന്നുണ്ട്. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും ശ്വസനപ്രക്രിയ മെച്ചപ്പെടുത്തുന്നതിനും യോഗ ചെയ്യന്‍ ആയുഷ് പ്രാക്ടീഷണര്‍മാര്‍ക്ക് രോഗികളോടു നിര്‍ദേശിക്കാമെന്നും നടപടിക്രമത്തില്‍ പറയുന്നു.
ചെറിയ തോതില്‍ രോഗ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നവര്‍ മഞ്ഞളും ഉപ്പും ചൂടുവെള്ളത്തില്‍ ചേര്‍ത്തു വായില്‍ക്കൊള്ളുക, ത്രിഫല ചേര്‍ത്തു വെള്ളം തിളപ്പിച്ചു വായില്‍ക്കൊള്ളുക, ചൂടുവെള്ളം കുടിക്കുക എന്നിവയും നിര്‍ദേശിക്കുന്നുണ്ട്. ആരോഗ്യ സെക്രട്ടറി എസ്.രാജേഷ് ഭൂഷന്, ആയുഷ് സെക്രട്ടറി വൈദ്യ രാജേഷ് കഠോച്, ആയുഷ് മന്ത്രാലയത്തിലെ മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
.ആധുനിക കാലത്തും പരമ്പരാഗത വിജ്ഞാനത്തിന്റെ പ്രാധാന്യം തുറന്നു കാട്ടുന്നതാണു മാര്‍ഗരേഖയെന്നു ഹര്‍ഷ് വര്ധന് പറഞ്ഞു. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതുവരെ ആയുര്‍വേദത്തിന് അര്‍ഹമായ ശ്രദ്ധ കിട്ടിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.