Yogaveethi

ദ്വിപാദോത്ഥാനാസനം

ദ്വിപാദോത്ഥാനാസനം അഥവാ അര്‍ധഹലാസനം

ഉത്ഥാനം എന്നാല്‍ ഉയര്‍ത്തുക. ഇരു പാദങ്ങളും കുത്തനെ ഉയര്‍ത്തുന്നതു കൊണ്ട് ദ്വിപാദോത്ഥാനം.
ചെയ്യുന്ന വിധം: കാലുകള്‍ ചേര്‍ത്തു മലര്‍ന്നു കിടക്കുക. കൈകള്‍ തറയില്‍ ശരീരത്തിന് ഇരുഭാഗത്തും കമിഴ്ത്തിവെക്കുക. ശ്വാസം എടുത്ത് കാലുകള്‍ കുത്തനെ ഉയര്‍ത്തുക. ശ്വാസം വിട്ടുകൊണ്ടു കാലുകള്‍ താഴ്ത്തിക്കൊണ്ടുവരിക. ആവര്‍ത്തിക്കുക.
പ്രയോജനം: വയറിന്റെ പേശികള്‍ക്കും ഉള്‍ഭാഗത്തെ അവയവങ്ങള്‍ക്കും ഈ ആസനം ഗുണം ചെയ്യുന്നു. പ്രമേഹം, ഫാറ്റി ലിവര്‍, കൊളസ്‌ട്രോള്‍, അമിതവണ്ണം തുടങ്ങിയവ ഉള്ളവര്‍ക്ക് ഈ ആസന പരിശീലനം വളരെ നല്ലതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: നല്ല നടുവേദന ഉള്ളവരും അമിത രക്തസമ്മര്‍ദം ഉള്ളവരും ഈ ആസനം പരിശീലിക്കരുത്.
.

Back to Top