ഭുജംഗാസനം
October 1 2020
ഭുജംഗം എന്നാല്‍ സര്‍പ്പം. സര്‍പ്പത്തിന്റെ ആകൃതി തോന്നിക്കുന്നതു കൊണ്ടാണ് ഭുജംഗാസനം എന്ന പേരു ലഭിച്ചത്.
പരിശീലിക്കുന്ന വിധം: മകരാസനത്തില്‍ വിശ്രമിക്കുക. കമിഴ്ന്നുകിടന്നു കൈത്തലം കമിഴ്ത്തി നെറ്റിയുടെ താഴെ പതിക്കുക. കാലുകള്‍ അകലത്തില്‍ വെക്കുക. സാധാരണ ശ്വാസഗതി. കാലുകള്‍ ചേര്‍ത്തുവെക്കുക. താടി തറയില്‍ പതിക്കുക. കൈത്തലം ചുമലിനു താഴെ പതിക്കുക. ശ്വാസമെടുത്തു തലയും നെഞ്ചിന്റെ ഭാഗവും പൊക്കിളിന്റെ അല്പം താഴെവരെ ഉയര്‍ത്തുക. തുടര്‍ന്നു ശ്വാസം എടുക്കുകയും വിടുകയും ചെയ്യുക. പത്തോ ഇരുപത് സെക്കന്‍ഡ് തുടരുക. ശ്വാസം വിട്ടുകൊണ്ടു താഴുക.
പ്രയോജനം: നട്ടെല്ലിനും അതിനോടനുബന്ധിച്ച പേശികള്‍ക്കും പ്രയോജനപ്പെടുന്നു. നടുവേദനയുള്ളവര്‍ക്കു വേദന കുറയാന്‍ ഗുണകരമാണ്. അമിതവണ്ണവും കുടവയറും കുറയുന്നു. പ്രമേഹം, കൊളസ്ട്രോള്‍ എന്നീ രോഗങ്ങള്‍ ഭേദമാകാന്‍ സഹായകമാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: ഹെര്‍ണിയ പൈല്‍സ് ഉള്ളവര്‍ പരിശീലിക്കരുത്. ഗര്‍ഭപാത്രത്തിനു സ്ഥാനചലനം ഫൈബ്രോയ്ഡ്, പോളിസിസ്റ്റ് ഓവിറി ഡിസീസ് എന്നിവ ഉള്ളവരും പരിശീലിക്കരുത്.
.പരിശീലിക്കുന്ന വിധം: മകരാസനത്തില്‍ വിശ്രമിക്കുക. കമിഴ്ന്നുകിടന്നു കൈത്തലം കമിഴ്ത്തി നെറ്റിയുടെ താഴെ പതിക്കുക. കാലുകള്‍ അകലത്തില്‍ വെക്കുക. സാധാരണ ശ്വാസഗതി. കാലുകള്‍ ചേര്‍ത്തുവെക്കുക. താടി തറയില്‍ പതിക്കുക. കൈത്തലം ചുമലിനു താഴെ പതിക്കുക. ശ്വാസമെടുത്തു തലയും നെഞ്ചിന്റെ ഭാഗവും പൊക്കിളിന്റെ അല്പം താഴെവരെ ഉയര്‍ത്തുക. തുടര്‍ന്നു ശ്വാസം എടുക്കുകയും വിടുകയും ചെയ്യുക. പത്തോ ഇരുപത് സെക്കന്‍ഡ് തുടരുക. ശ്വാസം വിട്ടുകൊണ്ടു താഴുക.