Sports

ബൗളേഴ്സ് തിളങ്ങി, ഓള്‍റൗണ്ട് മികവില്‍ സണ്‍റൈസേഴ്‌സ്

ദുബായ്: ഓള്‍റൗണ്ട് മികവില്‍ ഡല്‍ഹിയെ 15 റണ്‍സിനു തകര്‍ത്ത് സണ്‍റൈസേഴ്‌സ്. ടോസ് നേടിയ ഡല്‍ഹി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. വളരെ ഗംഭീരമായാണു ഡല്‍ഹി ക്യാപിറ്റല്‍സ് ബൗളര്‍മാര്‍ പന്തെറിഞ്ഞത്. ജോണി ബെയര്‍സ്റ്റോ-ഡേവിഡ് വാര്‍ണര്‍ സഖ്യത്തിന് അനായാസം സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞതേയില്ല.
എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹി മുന്‍നിര തകര്‍ന്നടിഞ്ഞു. ധവാന്‍-പന്ത് സഖ്യം മാത്രമാണു ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ സണ്‍റൈസേഴ്‌സ് 162 റണ്‍സെടുത്തപ്പോള്‍ മധ്യനിരയുടെ മികവിന്റെ സ്‌കോര്‍ പിന്തുടര്‍ന്ന ഡല്‍ഹി ക്യാപിറ്റല്‍സിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് മാത്രമാണ് നേടാനായത്. സണ്‍റൈസേഴ്‌സിനു വേണ്ടി റാഷിദ്ഖാന്‍ മൂന്ന് വിക്കറ്റ് നേടി. 53 റണ്‍സെടുത്ത ജോണി ബെയര്‍സ്റ്റോ ആണു സണ്‍റൈസേഴ്‌സിന്റെ  ടോപ്‌സ്‌കോറര്‍. ഡേവിഡ് വാര്‍ണര്‍(45), കെയിന്‍ വില്യംസണ്‍(41) എന്നിവരും സണ്‍റൈസേഴ്‌സിനായി  തിളങ്ങി. ഡല്‍ഹിക്കായി അമിത് മിശ്ര, കഗീസോ റബാഡ എന്നിവര്‍ രണ്ട് വിക്കറ്റു വീതം വീഴ്ത്തി. മികച്ച ഓള്‍റൗണ്ട് പ്രകടനമാണ് സണ്‍റൈസേഴ്‌സിനു വിജയം സമ്മാനിച്ചത്. ഇതോടെ പോയിന്റ് ടേബിളില്‍ സണ്‍റൈസേഴ്‌സ് ആറാം സ്ഥാനത്തേക്ക് എത്തി.
.

Back to Top