News

എ.പി.അബുല്ലക്കുട്ടി ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ പുതിയ ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു. എം.പി.അബ്ദുല്ലക്കുട്ടിയെ ദേശീയ ഉപാധ്യക്ഷനായി പ്രഖ്യാപിച്ചു. ദേശീയ നേതൃത്വത്തിലെത്തിയ മറ്റൊരു മലയാളി നേതാവ് ടോം വടക്കനാണ്. അദ്ദേഹവും രാജീവ ചന്ദ്രശേഖറും വക്താക്കളായി നിയമിച്ചു. മലയാളിയായ അരവിന്ദ് മേനോന്‍ ദേശീയ സെക്രട്ടറിയുമായി.
അബ്ദുല്ലക്കുട്ടി ഉള്‍പ്പെടെ12 ഉപാധ്യക്ഷന്‍മാരെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി രമണ്‍ സിങ്, രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ, മുന്‍ കേന്ദ്ര മന്ത്രി രാധാമോഹന്‍ സിങ്, ബൈജയന്ത് ജയ് പാണ്ഡ, രഘുബര്‍ ദാസ്, മുകുള്‍ റോയ്, രേഖ വര്‍മ, അന്നപൂര്‍ണ ദേവി, ഭരതി ബെന്‍ ഷിയാല്‍, ഡി.കെ.അരുണ, ചുബ ആവോ എന്നിവരാണ് മറ്റ് ഉപാധ്യക്ഷന്‍മാര്‍.
ഡി. പുരന്ദരേശ്വരി, ഭൂപേന്ദര്‍ യാദവ്, കൈലാഷ് വിജയവര്‍ഗിയ തുടങ്ങിയവരാണ് പുതിയ നാഷ്ണല്‍ ജനറല്‍ സെക്രട്ടറിമാര്‍. ജനറല്‍ സെക്രട്ടറിമാരായിരുന്ന രാം മാധവ്, മുരളീധര്‍ റാവു, അനില്‍ ജെയിന്‍ എന്നിവരെ ഒഴിവാക്കിയിട്ടുമുണ്ട്.
ഡല്‍ഹിയില്‍ നിന്ന് അരവിന്ദ് മേനോന്‍, പങ്കജ മുണ്ടെ, അനുപം ഹസ്ര, വിനോദ് സോങ്കര്‍, സുനില്‍ ദിയോധര്‍ എന്നിവര്‍ ദേശീയ സെക്രട്ടറിമാരാണ്. കര്‍ണാടകയില്‍ നിന്നുള്ള യുവ നേതാവും ലോക്സഭാംഗവുമായ തേജസ്വി സൂര്യയാണ് യുവമോര്‍ച്ചയുടെ പുതിയ ദേശീയ അധ്യക്ഷന്‍.
ഐ.ടി, സോഷ്യല്‍ മീഡിയ ചുമതലകളില്‍ അമിത് മാളവ്യ തുടരും. തെലങ്കാനയില്‍ നിന്നുള്ള ഡോ.കെ.ലക്ഷ്മണ്‍ ആണ് ഒ.ബി.സി. മോര്‍ച്ച അധ്യക്ഷന്‍. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള രാജ്കുമാര്‍ ചാഹര്‍ എം.പി.കിസാന്‍ മോര്‍ച്ചയുടെയും മധ്യപ്രദേശില്‍ നിന്നുള്ള ലാല്‍സിങ് ആര്യ എസ്.സി. മോര്‍ച്ചയുടെയും അധ്യക്ഷനാകും.
ബിഹാര്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് ഭാരവാഹി പട്ടിക പുറത്തിറക്കിയിരിക്കുന്നത്.
 
.

Back to Top