News

ജോര്‍ജ് കുട്ടി ആയി മോഹന്‍ലാല്‍: ദൃശ്യം 2 ചിത്രീകരണത്തിനു തുടക്കം

ജിത്തു ജോസഫ് ഒരുക്കുന്ന 'ദൃശ്യം2'ന്റെ സെറ്റില്‍ മോഹന്‍ലാല്‍ എത്തി. കോവിഡ്  നിയന്ത്രണങ്ങളോടെയാണു ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നത്. മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും കോവിഡ് പരിശോധന കര്‍ശനമാക്കിയിരുന്നു.
ജോര്‍ജ് കുട്ടിയുടെ ലുക്കില്‍ കൂടുതല്‍ ചെറുപ്പമായ മോഹന്‍ലാലിനെയാണു ചിത്രങ്ങളില്‍ കാണാനാവുക. സിനിമയുടെ ചിത്രീകരണം ആലുവയില്‍ കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു. 
2013ല്‍ റിലീസ് ചെയ്ത 'ദൃശ്യം'ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് 'ദൃശ്യം 2'. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണു രണ്ടാംഭാഗവും നിര്‍മിക്കുന്നത്. ജിത്തു ജോസഫ് തന്നെയാണു രചനയും സംവിധാനവും ചെയ്യുന്നത്. മീന, അന്‍സിബ, എസ്തര്‍, സിദ്ദീഖ്, ആശാ ശരത്, സായ്കുമാര്‍, മുരളി ഗോപി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. 
ജിത്തു ജോസഫ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന 'റാമാ' ആണു മോഹന്‍ലാല്‍ ലോക്ക്ഡൗണിനു മുന്‍പ് അഭിനയിച്ചുകൊണ്ടിരുന്ന സിനിമ.
 
.

Back to Top