News

ഗാവസ്‌കറിന്റെ ഇന്‍സ്റ്റാഗ്രം പോസ്റ്റ് വിവാദത്തില്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗി(ഐ.പി.എല്‍)ല്‍ കിങ്സ് ഇലവന്‍ പഞ്ചാബ്- റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ മത്സരത്തിനിടെ വിരാട് കോലിമായി ബന്ധപ്പെട്ടു നടത്തിയ പരാമര്‍ശം മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ കൂടിയായ കമന്റേറ്റര്‍ സുനില്‍ ഗാവസ്‌കര്‍ക്കു പുലിവാലായി. 
മത്സരത്തില്‍ ബാംഗ്ലൂര്‍ നായകന്റെ മോശം പ്രകടനത്തിനു പിന്നാലെയാണ് കോലിക്കും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മയ്ക്കുമെതിരെ ഗാവസ്‌കര്‍ വിവാദ പരാമര്‍ശം നടത്തിയത്. കോലിയുടെ മോശം ഫോമിന്റെ പശ്ചാത്തലത്തില്‍, 'ലോക്ഡൗണ്‍ കാലത്ത് കോലി അനുഷ്‌ക ശര്‍മയുടെ ബോളിങ് മാത്രമേ നേരിട്ടിട്ടുള്ളൂ' എന്നായിരുന്നു തമാശ രൂപേണ ഗാവസ്‌കറിന്റെ കമന്റ്. ഗാവസ്‌കറിന്റെ കമന്റ് അദ്ദേഹത്തെപ്പോലൊരു വ്യക്തിക്കു ചേരുന്നതല്ലെന്ന അഭിപ്രായവുമായി ഒട്ടേറെ ആരാധകരാണു സാമൂഹ്യ മാധ്യങ്ങളിലൂടെ രംഗത്തെത്തിയത്. പ്രതികരണവുമായി അനുഷ്‌ക ശര്‍മയും രംഗത്തെത്തിയതോടെ വിവാദം ചൂടുപിടിച്ചു.
ലോക്ഡൗണിനിടെ മുംബൈയിലെ ഫ്ളാറ്റില്‍ ക്രിക്കറ്റ് കളിക്കുന്ന കോലിയുടെയും അനുഷ്‌കയുടെയും വിഡിയോ വൈറലായിരുന്നു. ഈ വിഡിയോ മുന്‍നിര്‍ത്തിയാണ് ഗാവസ്‌കര്‍ ഇത്തരമൊരു പരാമര്‍ശം നടത്തിതെങ്കിലും അദ്ദേഹം തെരഞ്ഞെടുത്ത വാക്കുകളാണ് വിമര്‍ശിക്കപ്പെടുന്നത്. അതേസമയം, ഗവസ്‌കറെ പിന്‍തുണച്ചും ഒട്ടേറെപ്പേര്‍ രംഗത്തെത്തയിട്ടുണ്ട്. ഗവാസ്‌കറിനെ പോലെയുള്ള വ്യക്തി മോശം അര്‍ഥത്തിലല്ല ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്ന് 
അത്തരക്കാര്‍ ചൂണ്ടിക്കാട്ടുന്നു. അ
തിനിടെ ഗാവസ്‌കറിന്റെ വിവാദ പരാമര്‍ശങ്ങള്‍ക്ക് മറുപടിയായി അനുഷ്‌ക ശര്‍മ രംഗത്തെത്തിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അനുഷ്‌കയും മറുപടി നല്‍കിയത്.
ഇന്നലെ മത്സരത്തില്‍ സെഞ്ചുറി നേടിയ പഞ്ചാബ് നായകന്‍ കെ.എല്‍.രാഹുല്‍ നല്‍കിയ രണ്ട് അനായാസ ക്യാച്ച് അവസരങ്ങള്‍ കോലി നഷ്ടപ്പെടുത്തിയിരുന്നു. വ്യക്തിഗത സ്‌കോര്‍ 83ലും 89ലും നില്‍ക്കുമ്പോള്‍ രാഹുല്‍ നല്‍കിയ അവസരങ്ങളാണ് കോലി കൈവിട്ടത്. അവിടുന്നങ്ങോട്ട് രാഹുല്‍ 69 പന്തില്‍ നിന്ന് 14 ഫോറും ഏഴു സിക്സറും സഹിതം 132 റണ്‍സാണ് നേടിയത്. ബാറ്റിങ്ങിലും ശോഭിക്കാനാകാതെ പോയി കോലിക്ക്. അഞ്ചു പന്തില്‍ നിന്ന് ഒരു റണ്‍ മാത്രമാണ് കോലിക്കു സ്വന്തമാക്കാന്‍ സാധിച്ചത്. ഇതിനു പുറകെയായിരുന്നു ഗാവസ്‌കറിന്റെ പരാമര്‍ശം.
 
.

Back to Top