News

മലയാളി തിളക്കത്തില്‍ ഗള്‍ഫ് രാജ്യം; ഇന്നലെ ദേവ്ദത്ത്, ഇന്ന് സഞ്ജു

ഷാര്‍ജ: ഐ.പി.എല്‍. പതിമൂന്നാം സീസണും ഇന്നു മലയാളികളുടെയും സ്വന്തമാകുന്നു. റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനായി മലയാളി ഓപ്പണര്‍ ദേവദത്ത് പടിക്കല്‍ അര്‍ധ സെഞ്ച്വറി നേടി എന്ന ആവേശമടങ്ങും മുമ്പാണ് വീണ്ടും അതു സംഭവിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സില്‍ നിന്നുള്ള മറ്റൊരു മലയാളി താരമാണ് ഇതിനു കാരണം. സഞ്ചു സാംസണായിരുന്നു രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി ഇടിവെട്ടു പ്രകടനവുമായി മൈതാനത്ത് ഉണ്ടായിരുന്നത്.
ഇന്നലെ നടന്ന നാലം മത്സരത്തിലാണ് എം.എസ്.ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്സിനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞത്. വിക്കറ്റിനു പിന്നില്‍ നില്‍ക്കുന്ന തന്റെ ആരാധനാ പാത്രം കൂടിയായ ധോണിയെ നിസ്സഹായാനാക്കിയായിരുന്നു സഞ്ചുവിന്റെ മിന്നുംപ്രകടനം. 32 പന്തില്‍ സഞ്ചു വാരിക്കൂട്ടിയത് 74 റണ്‍സാണ്. ഒന്‍പത് കൂറ്റന്‍ സിക്സറുകളും ഒരു ബൗണ്ടറിയുമാണ് താരത്തിന്റെ ബാറ്റില്‍നിന്ന് പറന്നുയര്‍ന്നത്. ഈ സിക്സറുകള്‍ പലതും സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയിലാണു പതിച്ചിരുന്നത്.
വെറും 19 പന്തുകളിള്‍ നിന്നായിരുന്നു ഈ സീസണിലെ ഐ.പി.എല്ലില്‍ തന്റെ ആദ്യത്തെ ഫിഫ്റ്റി തികച്ചത്. കരിയറില്‍ തന്നെ സഞ്ചുവിന്റെ ഏറ്റവും വേഗമേറിയ ഐ.പി.എല്‍ ഫിഫ്റ്റി കൂടിയാണിത്. എന്നാല്‍ തന്റെ ടീമിന് എന്താണു സംഭവിച്ചതെന്നറിയാതെ നിസ്സഹായനായി നിന്ന് ടീമിനെ വീക്ഷിക്കുന്ന ധോണിയെ ആ സമയം മൈതാനത്തു കാണാമായിരുന്നു. ഇത് ആദ്യമായിട്ടാണ് സി.എസ്.കെ. ടീമിനെ ഐ.പി.എല്‍. ക്രക്കറ്റ് പ്രേമികള്‍ ഇങ്ങനെ ഒരു അവസ്ഥയില്‍ കാണുന്നത്.
സഞ്ചു ഒരോ തവണ പന്തിനെ നേരിടുമ്പേഴും കാണികളുടെ പ്രതീക്ഷ തെറ്റാറില്ല കാരണം ഒരോ പന്തു നേരിടാന്‍ പോകുമ്പോഴുമുള്ള സഞ്ചുവിന്റെ ചലനത്തില്‍നിന്നു തന്നെ മനസിലാക്കാം അത് ബൗണ്ടറിയില്‍ മുത്തമിടാനുള്ള പോക്കാണെന്ന്. പേസ്, സ്പിന്‍ വകഭേദമില്ലാതെയാണ് സഞ്ചു തനിക്കു മുന്നിലെത്തിയ പന്തുകളെ തല്ലിച്ചതച്ചത്.
രാജസ്ഥാന്‍ ഒരു വിക്കറ്റിന് 11 റണ്‍സെന്ന നിലയില്‍ ഉള്ളപ്പോഴാണ് സഞ്ചു ക്രീസിലെത്തുന്നത്. എന്നാല്‍ ആ മലയാളിയുടെ അരങ്ങേറ്റം കളിയുടെ ഗതി തന്നെ മാറ്റിമറിച്ചു. ക്യപ്റ്റനും ഓപ്പണറുമായ സ്റ്റീവ് സ്മിത്തിനെ കാഴ്ചക്കാരനായി നിര്‍ത്തിയാണ് സഞ്ചു കളം വാണത്. രണ്ടാം വിക്കറ്റില്‍ 121 റണ്‍സാണ് സഞ്ചു, സ്മിത്ത് കൂട്ടുകെട്ട് അടിച്ചെടുത്തത്. ഇവയില്‍ ഭൂരിഭാഗം റണ്ണും കേരള താരത്തിന്റെ ബാറ്റില്‍ നിന്നാണു പിറന്നത്.
സ്റ്റേഡിയത്തിന്റെ ഗേറ്റുകളില്‍ പൂട്ടു വീണതുകൊണ്ടാണ് മലയാളികളുടെ ആവേശം കാണാന്‍ ഈ രണ്ടു മലയാളി താരങ്ങള്‍ക്കും കാണാന്‍ സാധിക്കാതെ പോയത്. രാജകീയമായ പ്രകടനത്തിനൊടുവില്‍ റോയലായി നിലനില്‍ക്കാന്‍ രാജസ്ഥാന്‍ റോയല്‍സിനു സഞ്ചുവിലൂടെ സാധിച്ചു. തന്റെ പരിശ്രമത്തിന്റെ ഫലമാണിതെന്ന് സഞ്ചു തുറന്നുപറഞ്ഞു. 231.25 സ്ട്രൈക്ക് റേറ്റിലാണ് സഞ്ചു ബാറ്റ് വീശിയത്. നിലയുറപ്പിച്ച ശേഷം വമ്പനടികളാണ് തന്റെ പദ്ധതിയെന്നും ഏത് അവസ്ഥയിലും ശ്രമിക്കുന്നത് അതിനാണെന്നും വലിയ ഷോട്ടുകള്‍ കളിക്കാനുള്ള ചിന്ത നിലനിര്‍ത്തേണ്ടതു വളരെ പ്രധാനപ്പെട്ടതാണെന്നും ഫിറ്റ്നസിനായി കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും സഞ്ചു വ്യക്തമാക്കി. ഭക്ഷണം ക്രമീകരിക്കുകയും പരിശീലനം നടത്തുകയും ചെയ്തിരുന്നു. 'വലിയ ഷോട്ടുകള്‍ കളിക്കേണ്ടത് എന്റെ റോളില്‍ അനിവാര്യമാണ്. ഈ കാലഘട്ടത്തില്‍ വലിയ ഷോട്ടുകളാണ് ക്രിക്കറ്റ് ആവശ്യപ്പെടുന്നത്. അതിനായി അഞ്ച് മാസവും ഞാന്‍ പരിശ്രമിച്ചു. പവര്‍ഹിറ്റ് ചെയ്യാനുള്ള കഴിവു മെച്ചപ്പെട്ടിട്ടുണ്ടെന്നു കരുതുന്നത്. എല്ലാവരും വിക്കറ്റുകള്‍ സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നു. പക്ഷേ എങ്ങനെ കളിക്കണമെന്നതു പരിശീലകനാണു തീരുമാനിക്കുന്നത്', സഞ്ചു മാധ്യമങ്ങളോടു പറഞ്ഞു.
 
.

Back to Top