News

മാസ പൂജകള്‍ക്കായി ശബരിമല നട ഇന്നു തുറക്കും

കോട്ടയം: കന്നിമാസ പൂജക്കായി ശബരിമല നട ഇന്നു തുറക്കും. വൈകീട്ട് അഞ്ചിനു ക്ഷേത്രം തന്ത്രി കണ്ഠര് രാജീവരുടെ നേതൃത്വത്തില്‍ മേല്‍ശാന്തി സുധീര്‍ നമ്പൂതിരി നട തുറന്നു ദീപം തെളിയിക്കും.
കന്നി ഒന്നായ നാളെ പുലര്‍ച്ചെ അഞ്ച് മണിക്ക് ശ്രീകോവില്‍ നട തുറന്നു പൂജകള്‍ നടത്തും. കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണയും ഭക്തര്‍ക്കു ക്ഷേത്രത്തില്‍ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. കന്നിമാസ പൂജകള്‍ പൂര്‍ത്തിയാക്കി 21-ാം തീയതി നട അടയ്ക്കുകയും ചെയ്യും.
.

Back to Top