News

മൂര്‍ത്തിയേടം കൃഷ്ണന്‍ നമ്പൂതിരി ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തി

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി മൂര്‍ത്തിയേടം കൃഷ്ണന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശിയാണ് കൃഷ്ണന്‍ നമ്പൂതിരി. ഒക്ടോബര്‍ ഒന്നു മുതല്‍ ആറു മാസത്തേക്കാണു നിയമനം.
മേല്‍ശാന്തി സ്ഥാനത്തേക്ക് 48 അപേക്ഷകരാണ് ഉണ്ടായിരുന്നത്. കൂടിക്കാഴ്ചയ്‌ക്കെത്തിയ 45 പേരില്‍നിന്ന് നറുക്കിട്ടാണ് ഒരാളെ തെരഞ്ഞെടുത്തത്.
തെരഞ്ഞെടുപ്പില്‍ ദേവസ്വം ഭരണസമിതി അംഗങ്ങള്‍ പങ്കെടുത്തു. ക്ഷേത്രം മേല്‍ശാന്തി ചുമതലയുള്ള ഓതിക്കന്‍മാരില്‍ ഒരാളായ നന്ദകുമാര്‍ ആണ് നറുക്കെടുത്തത്.
 
.

Back to Top