News

ബെംഗളുരു കലാപത്തിനു പിന്നില്‍ എസ്.ഡി.പി.ഐ.

ബെംഗളുരു: നഗരത്തില്‍ കലാപം ആസൂത്രണം ചെയ്തത് എസ്.ഡി.പി.ഐ. ആണെന്നു തെളിഞ്ഞു. നിമിഷങ്ങള്‍ക്കകം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു വ്യാപിപ്പിക്കുകയും മൂന്നു പേര്‍ മരിക്കാനിടയാക്കുകയും ചെയ്ത അക്രമ പരമ്പരയുമായി ബന്ധപ്പെട്ട് എസ്.ഡി.പി.ഐ. നേതാവ് മുസമ്മില്‍ പാഷ ഉള്‍പ്പെടെ നൂറിലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തിനു പിന്നില്‍ എസ്.ഡി.പി.ഐ. ആണെന്ന് കര്‍ണാടക മന്ത്രി സി.ടി.രവി വ്യക്തമാക്കി. അക്രമിക്കാന്‍ ജനക്കൂട്ടത്തെ പണം നല്‍കി നിയോഗിക്കുകയായിരുന്നു എന്ന് കര്‍ണാടക പൊലീസ് വെളിപ്പെടുത്തി. പണം കൈമാറുന്നതിന്റെ സി സി ടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പിടിയിലായ എസ്.ഡി.പി.ഐ. ജില്ലാ സെക്രട്ടറി മുസമ്മില്‍ പാഷയാണു കലാപം ആസൂത്രണം ചെയ്തത്. ഇയാള്‍ ചിലര്‍ക്കു പണം നല്‍കിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്കൊപ്പം മറ്റു രണ്ട് എസ്.ഡി.പി.ഐ. നേതാക്കള്‍ കൂടി പ്രവര്‍ത്തിച്ചതായി പൊലീസ് സംശയിക്കുന്നുണ്ട്. ജാഫര്‍, ഖലീല്‍ പാഷ എന്നീ നേതാക്കളെയാണു സംശയം. ഇവര്‍ ഒളിവില്‍ പോയിരിക്കുകയാണ്. 
തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു കലാപം. കോവിഡ് ബാധ നിമിത്തം കണ്ടെയ്ന്‍മെന്റ് സോണ്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങി മനുഷ്യര്‍ പരസ്പരം അടുത്തുനിന്ന് ഒരു പ്രവര്‍ത്തനവും പാടില്ല എന്ന ജീവന്‍മരണ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് പലയിടങ്ങളിലായി ഏകപക്ഷീയമായ ആക്രമണം ഉണ്ടായത്. ഇതാകട്ടെ, നിസ്സാരമായ കാരണം മുന്‍നിര്‍ത്തിയും. കേവലം ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ് മൂന്നു ജീവനുകള്‍ നഷ്ടമാകുന്ന കലാപം പടര്‍ത്തുന്നതിന് എസി.ഡി.പി.ഐ. കരുവാക്കിയത്. 
പുലികേശി നഗര്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ ബന്ധുവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വിദ്വേഷ പരാമര്‍ശം നിറഞ്ഞതാണെന്ന ആരോപണമാണ് ഇസ്ലാമിക ഭീകരവാദികള്‍ ഉയര്‍ത്തിയത്. പൊടുന്നനെ അക്രമികള്‍ നഗരത്തില്‍ ഇറങ്ങുകയായിരുന്നു. ഇതു സംബന്ധിച്ച് നേരത്തേ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്, പൊലീസ് നടപടികള്‍ക്കു കാത്തിരിക്കാതെ അക്രമം അഴിച്ചുവിടുകയായിരുന്നു. ഡി.ജെ.ഹള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് വ്യാപകമായ ആക്രമണം ഉണ്ടായത്. രാത്രി എട്ടുമണിയോടെ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ വീടിനു കല്ലെറിഞ്ഞു. ഇതോടൊപ്പം വാഹനങ്ങള്‍ക്കു നേരെ കല്ലേറു നടത്തുകയും ചെയ്തു. പലയിടത്തും പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടുകയും വാക്കേറ്റം നടത്തുകയുമുണ്ടായി. 
കൂടുതല്‍ പൊലീസ് രംഗത്തെത്തി അക്രമികളെ പിടികൂടുകയായിരുന്നു. നിയന്ത്രണങ്ങളുടെ ഭാഗമായി ബെംഗളുരു നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് പൊലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ കര്‍ഫ്യൂവും പ്രഖ്യാപിച്ചു. വന്‍ പൊലീസ് സംഘം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലയുറപ്പിച്ചിരിക്കുകയാണ്. കലാപകാരികളായ ഏറെ പേരെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് എസ്.ഡി.പി.ഐ. കടക്കില്ല എന്നാണ് സൂചന. അക്രമത്തിന്റെ പാത വെടിയണമെന്ന് ഇസ്ലാമിക നേതാക്കള്‍ പലരും ആവശ്യപ്പെട്ടിട്ടുണ്ട്. 
പോപ്പുലര്‍ ഫ്രണ്ട് പോലുള്ള ഇസ്ലാമിക സംഘടനകള്‍ക്കും സാന്നിധ്യമുള്ള നഗരമാണ് ബെംഗളുരു. കലാപത്തിനിറങ്ങിയ എസ്.ഡി.പി.ഐക്കൊപ്പം മറ്റേതെങ്കിലും ഇസ്ലാമിക ഭീകര സംഘടനകള്‍ കൂടി  പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്നതു വ്യക്തമല്ല. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒട്ടേറെ കേസുകള്‍ കര്‍ണാടക പൊലീസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസുകൡലുള്ള അന്വേഷണത്തില്‍ കലാപം ആസൂത്രണം ചെയ്തത് ആരാണെന്നു കൂടുതല്‍ വെൡവാകുമെന്നാണു സൂചന. 
 
.

Back to Top