Sanathanam

മനുസ്മൃതി ഉയര്‍ത്തിപ്പിടിക്കണം: സിനു ജോസഫ്

ബെംഗളുരു: മനുസ്മൃതി ഇക്കാലത്തും എക്കാലത്തും പ്രസക്തമാണെന്ന് സാമൂഹിക പ്രവര്‍ത്തകയും മലയാളിയുമായ സിനു ജോസഫ്. ലൈംഗിക അതിക്രമം പോലെയുള്ള ഇക്കാലത്തെ പല സാമൂഹിക പ്രശ്‌നങ്ങള്‍ക്കും മനുസ്മൃതി പരിഹാരമാണ് മനുസ്മൃതി. മഹത്വം തിരിച്ചറിയാന്‍ സാധിക്കാത്തവരാണ് മനുസ്മൃതിയെ ഇകഴ്്ത്തിക്കാട്ടുന്നതെന്നും സിനു ജോസഫ് പറഞ്ഞു. മനുസ്മൃതിയുടെ മഹത്വം തിരിച്ചറിയാന്‍ രണ്ടു തയ്യാറെടുപ്പുകളാണ് ആവശ്യം. ഒന്നാമത്തേത് ലൈംഗികത സംബന്ധിച്ചു സത്യസന്ധത പുലര്‍ത്തുക എന്നതാണ്. രണ്ടാമത്തേതാകട്ടെ മനുഷ്യ മനസ്സ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതു സംബന്ധിച്ച വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരിക്കുക എന്നതും. സാധാരണക്കാരായ മനുഷ്യര്‍ക്കു ചെയ്യാവുന്നതും ചെയ്യാന്‍ പാടില്ലാത്തതുമായ കുറേ കാര്യങ്ങള്‍ മനുസ്മൃതിയില്‍ അക്കമിട്ടു പറഞ്ഞിട്ടുണ്ട്. കുരങ്ങനു സമം പ്രതികരിക്കുന്നതില്‍നിന്നു മനുഷ്യ മനസ്സിനെ നിയന്ത്രിച്ചു നിര്‍ത്താന്‍ ചില വ്യവസ്ഥകള്‍ അനിവാര്യമാണെന്ന തിരിച്ചറിവോടെയാണ് ഇത്. മനസ്സിനെ നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായകമാണ് യോഗയും ബ്രഹ്മചര്യവുമൊക്കെ. എന്നാല്‍ സമൂഹത്തിലെ ചെറിയ വിഭാഗം മാത്രമേ ഇത്തരം പരിശീലനങ്ങള്‍ നേടുകയുള്ളൂ. ഇത്തരക്കാര്‍ക്കു പുറമെയുള്ള വലിയ വിഭാഗം ജനങ്ങളെ സംബന്ധിച്ചിടത്തോളം കുറ്റകൃത്യങ്ങള്‍ പിറക്കുന്നത് അവരവരുടെ മനസ്സുകൡലാണ്. ഉദാഹരണത്തിന്, മാനഭംഗം ചെയ്യുന്നതായി പലതവണ സ്വപ്‌നം കണ്ട ശേഷമായിരിക്കും ഒരു വ്യക്തി ഒരു സ്ത്രീയെ ആക്രമിക്കുന്നത്. ആ വ്യക്തിയുടെ മനസ്സില്‍ പിറന്ന ദുഷ്ചിന്തയെ തളര്‍ത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ ആക്രമണം ഉണ്ടാകുമായിരുന്നില്ല. അതു സാധിക്കാത്തപക്ഷമാകട്ടെ, സ്ത്രീകള്‍ക്കു നേരെ നടക്കുന്നത് ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കും. മനോനിയന്ത്രണം സാധ്യമല്ലാത്തവരുടെ വഴിതെറ്റിയ ചിന്തകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുംവിധമുള്ള സ്വഭാവ സംഹിതയാണ് മനുസ്മൃതിയെന്നു കാണാന്‍ സാധിക്കും. മനുഷ്യപ്രകൃതത്തെയും മനസ്സിനെയും പൂര്‍ണമായി മനസ്സിലാക്കിയാണ് തയ്യാറാക്കപ്പെട്ടത് എന്നതിനാല്‍ പ്രാചീനകാലത്തും ഇക്കാലത്തും എന്നല്ല എക്കാലത്തും മനുസ്മൃതി പ്രസക്തമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ കുടുംബ വേരുകളുള്ള സിനു ജോസഫ് ജനിച്ചതും വളര്‍ന്നതും ബെംഗളുരുവിലാണ്. എന്‍ജിനീയറിങ് ബിരുദധാരിയായ അവര്‍ വിദ്യാഭ്യാസ വിദഗ്ധയും എഴുത്തുകാരിയുമാണ്. കൗമാരക്കാരായ സ്ത്രീകളുടെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ തിരിച്ചറിയാന്‍ ഭാരതത്തിലാകമാനം സഞ്ചരിച്ച് കൗമാരത്തിലേക്കു കടന്ന പെണ്‍കുട്ടികളെും മുതിര്‍ന്ന സ്ത്രീകളുമായ 17,000 പേരോട് ആശയ വിനിമയം നടത്തിയതിലൂടെ ശ്രദ്ധ പിടിച്ചുപറ്റി. കൗമാരം മുതലുള്ള സ്ത്രീകള്‍ക്കായി പ്രവര്‍ത്തിക്കുന്ന മൈത്ര സ്പീക്‌സ് എന്ന സന്നദ്ധ സംഘടനയുടെ സ്ഥാപകയുമാണ് സിനു ജോസഫ്. കര്‍ണാടക, തമിഴ്‌നാട് എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കു പുറമെ, ഝാര്‍ഖണ്ഡ്, ബിഹാര്‍, അസം, മേഘാലയ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലും മൈത്ര സ്പീക്‌സ് പ്രവര്‍ത്തിക്കുന്നുണ്ട്. നഗര മാലിന്യ സംസ്‌കരണത്തിനായി പ്രവര്‍ത്തിക്കുന്ന ദ് ഫോര്‍വേഡ് ഫൗണ്ടേഷനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ഗ്രാമ വികസന മുന്നേറ്റത്തിനായുള്ള ആദര്‍ശ ഗ്രാമ വികാസുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. ആശയ പ്രചരണത്തിനുള്ള ടെഡെക്‌സ് പോലുള്ള നവ മാധ്യമ വേദികളില്‍ പ്രത്യേക വിഷയങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു.
.

Back to Top