ഗുരുവായൂര്‍ ക്ഷേത്രഭരണം കുത്തഴിഞ്ഞു
July 24 2020
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രഭരണം താളംതെറ്റിയെന്നും ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇതിനു കാരണക്കാരനെന്നും ആരോപണം. കടകംപള്ളിയുടെ വിശ്വസ്തനായ തിരുവനന്തപുരം സ്വദേശി അഡ്മിനിസ്ട്രേറ്ററായി നിയമിക്കപ്പെട്ടതോടെ ചെയര്മാന് ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്ഷേത്ര ഭരണത്തില്‍ പങ്കില്ലാതായി എന്നാണ് ആരോപണം. അഡ്മിനിസ്ട്രേറ്റര്‍ തന്നിഷ്ട പ്രകാരം ക്ഷേത്രഭരണം കൊണ്ടുനടക്കുകയാണെന്നും പൊതുപ്രവര്‍ത്തകനായ അഡ്വ. ജയശങ്കര്‍ ആരോപിക്കുന്നു.
തിരുവനന്തപുരം സ്വദേശിയായ ജി.എസ്.ടി. ഡെപ്യൂട്ടി കമ്മീഷണര്‍ ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്ററായി നിയമിക്കപ്പെടുംമുന്പ് ദേവസ്വം ചെയര്മാന് അഡ്വ. കെ.ബി. മോഹന്‍ദാസിന്റെ നേതൃത്വത്തിലായിരുന്നു ക്ഷേത്രഭരണം നടന്നിരുന്നത്. സി.പി.എമ്മിനു ക്ഷേത്രഭരണത്തില്‍ സ്വാധീനമുണ്ടായിരുന്നു താനും. എന്നാല്‍, അധികാരമേറ്റ് അധികം കഴിയുംമുന്പേ അഡ്മിനിസ്ട്രേറ്റര്‍ ഭരണം കൈപ്പിടിയിലൊതുക്കി.
ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനായി 1978ല്‍ നടപ്പാക്കിയ ഗുരുവായൂര്‍ ദേവസ്വം ആക്റ്റ് പ്രകാരം ഒന്‍പതംഗ കമ്മിറ്റിക്കാണ് ഭരണച്ചുമതല. സാമൂതിരി, മല്ലിശ്ശേരി നമ്പി, തന്ത്രി എന്നിവര്‍ക്കു പുറമെ ഹിന്ദു മന്ത്രിമാര്‍ നാമനിര്‍ദേശം ചെയ്യുന്ന ആറു പേര് കൂടി അടങ്ങിയതാണ് കമ്മിറ്റി. മന്ത്രിമാര്‍ നാമനിര്‍ദേശം ചെയ്യുന്നതില്‍ ഒരാള്‍ ക്ഷേത്ര ജീവനക്കാരനായിരിക്കണം എന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍, ഈ കമ്മിറ്റിയുടെ യോഗങ്ങളില്‍ സാമൂതിരിയുടെ പ്രതിനിധി, മല്ലിശ്ശേരി നമ്പി, തന്ത്രി എന്നിവര്‍ പൊതുവേ പങ്കെടുക്കാറില്ല. ദേവസ്വം കമ്മീഷണര്‍ ഉണ്ടെങ്കിലും ഭരണ കാര്യങ്ങളില്‍ പൊതുവേ ഇടപെടാറില്ല.
അഡ്മിനിസ്ട്രേറ്ററും കമ്മിറ്റിയിലെ ബാക്കി അംഗങ്ങളും ചേര്‍ന്നാണ് തീരുമാനങ്ങള്‍ കൈക്കൊള്ളാറ്. ബാക്കിയെല്ലാവരെയും കയ്യിലെടുത്ത് ഭരണം അഡ്മിനിസ്ട്രേറ്റര്‍ ഉള്ളംകയ്യിലാക്കി എന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ചെയര്‍മാനെ അവര്‍ണനായി കണ്ട് അവഗണിക്കുകയാണ് അഡ്മിനിസ്ട്രേറ്റര്‍ എന്നും അഡ്വ. ജയശങ്കര്‍ പറയുന്നു. ചെയര്‍മാനെപ്പറ്റി അഡ്മിനിസ്ട്രേറ്റര്‍ പരാമര്‍ശിക്കുന്നതു തന്നെ ജാതിപ്പേരു കൂട്ടിയാണ്. കമ്മിറ്റിക്കാരെ ചെയര്മാന് എതിരാക്കി മാറ്റി തന്നിഷ്ടം നടത്തുകയാണ് അഡ്മിനിസ്ട്രേറ്റര്‍ ചെയ്യുന്നത്. കടകംപള്ളിയുടെ പരികര്മി എന്നാണ് ഗുരുവായൂര്‍ ക്ഷേത്ര വൃത്തങ്ങളില്‍ അദ്ദേഹം അറിയപ്പെടുന്നത്.
ജീവനക്കാരുടെ പ്രതിനിധിയായ യു.ഡി.ക്ലര്‍ക്കും ഭരണസമിതി അംഗവും ചില ജീവനക്കാരും ചേര്‍ന്ന് അഡ്മിനിസ്ട്രേറ്ററുടെ ഓഫീസ് പിക്കറ്റ് ചെയ്തു. എന്നാല്‍ സമരം ചെയര്മാന് എതിരെ ആയിരുന്നു. ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ ഉള്‍പ്പെടെയുള്ളവരെ സ്ഥലംമാറ്റുന്നതൊക്കെ തന്നോടു പറഞ്ഞിട്ടുവേണം എന്നൊക്കെയാണ് യു.ഡി. ക്ലര്‍ക്കിന്റെ ആവശ്യം.
കോളജ്, സ്കൂള്‍ തുടങ്ങി പല സ്ഥാപനങ്ങള്‍ ഗുരുവായൂര്‍ ദേവസ്വത്തിനു കീഴിലുണ്ട്. അവയുടെയെല്ലാം നടത്തിപ്പിനു മേല്‍നോട്ടം വഹിച്ചു ഡെപ്യൂട്ടി കമ്മീഷണര്‍ കഴിയുകയാണെന്നും അഡ്വ. ജയശങ്കര്‍ പറയുന്നു. തൊഴാന്‍ വരുന്ന ജഡ്ജിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, മന്ത്രിമാര്‍, മന്ത്രിമാരുടെ ബന്ധുക്കള്‍ എന്നിവരെയൊക്കെ കൂട്ടിക്കൊണ്ടുപോയി തൊഴീച്ച് അഡ്മിനിസ്ട്രേറ്റര്‍ സായുജ്യമടയുന്നു. ദേവസ്വം കേസുകള്‍ കേള്‍ക്കുന്ന ജഡ്ജിമാരെ ക്ഷേത്രത്തില്‍ എത്തുമ്പോള്‍ ആദ്യന്തം അനുഗമിക്കുന്നു. ജൂലൈ 31ന് കാലാവധി തീരുകയാണ്, തീരുന്നതിനുമുന്‍പ് രണ്ടു വര്‍ഷംകൂടി നീട്ടിയെടുക്കാനുള്ള പരിശ്രമത്തിലാണ് അഡ്മിനിസ്ട്രേറ്ററെന്നും അഡ്വ. ജയശങ്കര്‍ വിശദീകരിക്കുന്നു.
.തിരുവനന്തപുരം സ്വദേശിയായ ജി.എസ്.ടി. ഡെപ്യൂട്ടി കമ്മീഷണര്‍ ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്ററായി നിയമിക്കപ്പെടുംമുന്പ് ദേവസ്വം ചെയര്മാന് അഡ്വ. കെ.ബി. മോഹന്‍ദാസിന്റെ നേതൃത്വത്തിലായിരുന്നു ക്ഷേത്രഭരണം നടന്നിരുന്നത്. സി.പി.എമ്മിനു ക്ഷേത്രഭരണത്തില്‍ സ്വാധീനമുണ്ടായിരുന്നു താനും. എന്നാല്‍, അധികാരമേറ്റ് അധികം കഴിയുംമുന്പേ അഡ്മിനിസ്ട്രേറ്റര്‍ ഭരണം കൈപ്പിടിയിലൊതുക്കി.