News

സെന്‍കുമാറിര്‍ എന്ന കൊക്കിനുവെച്ചത് സി.പി.ഐ(എം)യ്ക്കു കൊണ്ടു

തിരുവനന്തപുരം: യു.എ.ഇ. കോണ്‍സല്‍ ജനറലിനു സുരക്ഷാ ഗാര്‍ഡിനെ നിയമിച്ചത് ഡി.ജി.പി. ആയിരിക്കെ ടി.പി.സെന്‍കുമാറാണെന്ന അടിസ്ഥാന രഹിതമായ വാര്‍ത്ത കൈരളി ചാനല്‍ സംപ്രേഷണം ചെയ്തതു മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാരിനും സി.പി.ഐ.എമ്മിനും ക്ഷീണം വരുത്തിയെന്നു നിഗമനം. വാര്‍ത്ത പല കാരണങ്ങളാല്‍ തിരിച്ചടിയായെന്ന് മുഖ്യമന്ത്രിയോട് അടുപ്പമുള്ളവര്‍ തന്നെ കരുതുന്നു. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായ ജോണ്‍ ബ്രിട്ടാസിന്റെ നേതൃത്വത്തിലാണ് കൈരളി പ്രവര്‍ത്തിക്കുന്നത് എന്നത് ആശയക്കുഴപ്പം വര്‍ധിപ്പിക്കുന്നു.
2016 നവംബര്‍ എട്ടിനാണ് യു.എ.ഇ. കോണ്‍സല്‍ ജനറല്‍ ഉള്‍പ്പെടെ ഏതാനും പേര്‍ക്ക് സുരക്ഷ നല്‍കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതു സംബന്ധിച്ച് ജി.ഒ. പുറത്തിറക്കുകയും ചെയ്തിരുന്നു. എന്നാല്‍, ആ സമയത്ത് ഡി.ജി.പി. സെന്‍കുമാര്‍ ആയിരുന്നില്ല, ലോക്‌നാഥ് ബെഹ്‌റ ആയിരുന്നു. തുടര്‍ന്ന്, 2017 ജൂണ്‍ 20ന് നിയമിക്കേണ്ട ഉദ്യോഗസ്ഥന്റെ പേര് അപ്പോഴത്തെ ഡി.ജി.പിയായ സെന്‍കുമാറിന് ഇന്റലിജന്‍സ് ഡി.ജി.പി. മുഹമ്മദ് യാസിന്‍ സമര്‍പ്പിച്ചു. നേരത്തേയുള്ള ജി.ഒയുടെ അടിസ്ഥാനപ്പെടുത്തി ഇന്റലിജന്‍സ് ഡി.ജി.പി. ആവശ്യപ്പെട്ട ഉദ്യോഗസ്ഥന്റെ നിയമന ഉത്തരവില്‍ ഒപ്പുവെക്കുക എന്ന ഓഫീസ് നടപടിക്രമം മാത്രമാണ് സെന്‍കുമാര്‍ ചെയ്തതെന്ന് ചുരുക്കം. കോണ്‍സല്‍ ജനറലിനു സുരക്ഷ നല്‍കണമെന്ന നിര്‍ദേശം വന്നപ്പോഴോ അതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടപ്പോഴോ സെന്‍ കുമാര്‍ കേരള പൊലീസിന്റെ ഭാഗമായിരുന്നില്ല. നേരത്തേ ഡി.ജി.പി. ആയിരുന്ന സെന്‍കുമാറിനെ മുഖ്യമന്ത്രി ആയി ചുമതലയേറ്റ ഉടന്‍ പിണറായി വിജയന്‍ മാറ്റിയിരുന്നു. ബെഹ്‌റ ആയിരുന്നു പകരക്കാരന്‍. തന്നെ മാറ്റിയതു ചട്ടവിരുദ്ധമാണെന്ന ഹര്‍ജിയുമായി സെന്‍ കുമാര്‍ സുപ്രീം കോടതിയെ സമീപിക്കുകയും പുനഃസ്ഥാപിക്കാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ്
അദ്ദേഹം ഡി.ജിപി സ്ഥാനത്തേക്കു തിരികെ എത്തിയത്. ആ ദിവസങ്ങളില്‍ കോണ്‍സല്‍ ജനറലിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായി ഒരു വ്യക്തിക്കു നിയമനം നല്‍കിക്കൊണ്ടുള്ള ഉത്തരവില്‍ ഒപ്പുവെക്കുക മാത്രമാണ് ചെയ്തത്. മറ്റെത്രയോ നിയമനങ്ങള്‍ക്കൊപ്പമുള്ള ഒന്നു മാത്രമായിരുന്നു ഇത്. എന്നാല്‍, സെന്‍ കുമാര്‍ സ്വന്തം തീരുമാന പ്രകാരം നിയമനം നടത്തി എന്നാണ് കൈരളി സംപ്രേഷണം ചെയ്തത്.
ഇത്തരമൊരു വാര്‍ത്ത ഈ സമയത്തു സംപ്രേഷണം ചെയ്തത് കൂനിന്‍മേല്‍ കുരുവായി എന്നാണ് സി.പി.ഐ.എം വൃത്തങ്ങള്‍ തന്നെ ചൂണ്ടിക്കാട്ടുന്നത്. മറ്റു പ്രമുഖ നേതാക്കള്‍ പലരും പിണറായി വിജയനില്‍നിന്ന് അകലം പാലിക്കുന്ന സാഹചര്യത്തില്‍ ബ്രിട്ടാസ് ഉള്‍പ്പെടെയുള്ള വിശ്വസ്തരുടെ ബുദ്ധിയിലാകണം സെന്‍കുമാറിനെതിരായ വാര്‍ത്ത പൊട്ടിമുളച്ചതെന്നാണു വിശ്വസിക്കപ്പെടുന്നത്. വാര്‍ത്തയിലൂടെ സംഭവിച്ചത് പിണറായിക്കു കീഴിലുള്ള ആഭ്യന്തര വകുപ്പു പ്രത്യേക താല്‍പര്യമെടുത്താണ് കോണ്‍സല്‍ ജനറലിന് സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചത് എന്നു വെളിപ്പെടുകയാണ്. എല്ലാറ്റിലും ഉപരി, സംസ്ഥാന പൊലീസ് സേനയുടെ തലവന്‍ താക്കോല്‍ സ്ഥാനങ്ങളില്‍ നിയമനങ്ങള്‍ നടത്തിയിരുന്നതു പോലും ആഭ്യന്തര മന്ത്രിയായ താന്‍ അറിയാതെയാണെന്ന് പിണറായി തുറന്നു സമ്മതിക്കുന്നതിനു തുല്യമാകും കൈരളി വാര്‍ത്ത. വിദേശ നയതന്ത്ര പ്രതിനിധിക്കു സുരക്ഷ നല്‍കാനൊക്കെ ഡി.ജി.പിക്കു തീരുമാനം കൈക്കൊള്ളാന്‍ കഴിയുമോ എന്ന ചോദ്യവും ബാക്കിനില്‍ക്കുന്നു. മറ്റു പല വഴിക്കും നാണക്കേടു നേരിടുന്നതിനിടെയാണ് ഉപദേശകരുടെ കൗശലവും പിണറായിക്കു നാണക്കേടു വരുത്തിവെച്ചിരിക്കുന്നത്.
.

Back to Top