നൂറ്റാണ്ടിലേക്കു നടന്നടുക്കുന്ന യോഗ ജീവിതം
June 21 2020
കാഞ്ഞങ്ങാട്: ഇന്നു ലോകം യോഗാദിനം ആചരിക്കുമ്പോള്‍ ഇവിടെയൊരു 95കാരനു നമ്മോടു ചിലതു പറയാനുണ്ട്. മറ്റൊന്നുമല്ല, തന്റെ ജീവിതം തന്നെയാണു സന്ദേശമായി അദ്ദേഹം തുറന്നുവെക്കുന്നത്; പകര്‍ത്താമെങ്കില്‍ പകര്‍ത്താവുന്ന ജീവിതം.
നൂറ്റാണ്ടിനെ മാടിവിളിക്കുന്ന ആയുസ്സിനിടെ പല തവണ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ രാമന് മാസ്റ്ററെ വലച്ചിട്ടുണ്ട്; മറ്റെല്ലാവരെയും എന്നപോലെ. എന്നാല്‍ അവയ്ക്കൊന്നും പിടികൊടുക്കാതെ രക്ഷപ്പെടാന്‍ യോഗ വഴിയൊരുക്കിയെന്നു സ്വജീവിതത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം പറയുന്നു. വീഴ്ചയില്‍ കാലിന്റെയും കയ്യുടെയും എല്ലൊടിയുന്ന സാഹചര്യം പോലും ഉണ്ടായിട്ടുണ്ട്. അവയ്ക്കൊന്നും പക്ഷെ, യോഗയുടെ പിന്‍ബലമുളള രാമന് മാസ്റ്ററുടെ ശരീരത്തിനെയോ മനസ്സിനെയോ തളര്‍ത്താനായില്ല. നീലേശ്വരത്തg ഗ്രാമീണ ശൈലിയിലാണ് ഈ യോഗ ഗുരുവിന്റെ ജീവിതം. അദ്ദേഹത്തിന്റെ സമര്‍പ്പിത ജീവിതത്തെ കുറിച്ച് കൂടുതല്‍ അറിയുമ്പോള്‍ ഇതുവരെ അദ്ദേഹത്തെ കുറിച്ച് അറിയാതെ പോയല്ലോ എന്നു ചിലര്‍ക്കെങ്കിലും തോന്നിയേക്കാം.
എല്ലാം കാണുന്ന കണ്ണുകള്‍, എല്ലാം കേള്‍ക്കുന്ന കാതുകള്‍, എല്ലാം അറിയിക്കുന്ന നാക്കുകള്‍ ഒക്കെ സ്വന്തമെന്ന് അവകാശപ്പെടുന്ന മാധ്യമങ്ങള്‍ അറിയാതെ പോകുന്ന, അഥവാ ആഘോഷമാക്കാന്‍ താല്പര്യപ്പെടാത്ത ഇത്തരം മഹദ്ജീവിതങ്ങളെത്ര! പക്ഷേ, മാധ്യമങ്ങളറിയാതെയും നമുക്കു ചുറ്റും പലതും നടക്കുന്നു എന്നു രാമന് മാസ്റ്ററുടെ ജീവിതം പറഞ്ഞുതരുന്നു. രണ്ടു മുന്‍ മുഖ്യമന്ത്രിമാര്‍ ചികില്‍സ തേടി അദ്ദേഹത്തേ തേടി എത്തിയിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ രോഗം മൂര്‍ഛിച്ചപ്പോള്‍ മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാര്‍ ചികില്‍സ തേടിയെത്തി. അസുഖം ഭേദമായതോടെ രാമന് മാസ്റ്ററുടെ നേതൃത്വത്തിലുള്ള ചികില്‍സാ കേന്ദ്രത്തില്‍ ശ്വസന സംബന്ധമായ ചികില്‍സകള്‍ക്ക് സൗകര്യമൊരുക്കാന്‍ കെട്ടിടം നിര്‍മിക്കാനും മറ്റും നായനാര്‍ പിന്തുണ നല്‍കുകയും ചെയ്തു. അടുത്ത ഊഴം വി.എസ്.അച്യുതാനന്ദന്റേതായിരുന്നു. രാമന് മാസ്റ്ററെ തിരുവനന്തപുരത്തേക്കു കൂട്ടിക്കൊണ്ടുപോയി ചികില്‍സ തേടിയിട്ടുണ്ട്, അച്യുതാനന്ദന്.
ബാല്യം മുതല്‍ ആത്മീയതയോടുണ്ടായിരുന്ന ആഭിമുഖ്യമാണ് രാമന് മാസ്റ്ററെ യോഗയുടെ വഴിയിലേക്കു തിരിച്ചുവിട്ടത്. യോഗയെ കുറിച്ചുള്ള അറിവു തേടി ഹിമാലയസാനുക്കളില്‍ വരെ പോയി. ഋഷികേശിലെ ഡിവൈന്‍ ലൈഫ് സൊസൈറ്റിയിലെത്തി ശിവാനന്ദ സരസ്വതി സ്വാമികളില്നിന്നാണു യോഗ അഭ്യസിച്ചത്. ഉത്തരകാശി കേശവാശ്രമം, മൈസുരുവിലെ ശ്രീരാമകൃഷ്ണാശ്രമം എന്നിവിടങ്ങളില്‍നിന്നൊക്കെ അറിവു നേടി. കൊല്ലൂര്‍ ശങ്കരാനന്ദാശ്രമത്തിലെ ശങ്കരാനന്ദ സരസ്വതി സ്വാമികളില്നിന്നു പ്രകൃതിചികില്‍സയും പഠിച്ചു. 1962ല്‍ നീലേശ്വരത്തു ചികില്‍സാ കേന്ദ്രം ആരംഭിച്ചു. പ്രതിഷേധവും പരിഹാസവുമൊക്കെ ആയിരുന്നു ആദ്യമുണ്ടായ പ്രതികരണം. എന്നാല്‍, പതുക്കെ സ്വീകാര്യത വര്‍ധിച്ചുവന്നു. 2011ല്‍ കാവില്‍ ഭവന് യോഗ ആന്‍ഡ് നാച്ചുറോപ്പതി ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ചു. ട്രസ്റ്റിനു കീഴില്‍ കാവില്‍ ഭവന് യോഗ ആന്‍ഡ് നേച്വര്‍ ക്യൂര്‍ സെന്റര്‍ പ്രവര്‍ത്തിച്ചുവരികയാണ് ഇപ്പോള്‍.
ഗുരുമന്ദിരത്തില്‍ വിശ്രമജീവിതത്തിലാണ് രാമന് മാസ്റ്റര്‍. രാവിലെ നാലു മണിക്ക് ഏഴുന്നേറ്റ് കുളി, വാര്‍ധക്യത്തിലും ചെയ്യാന്‍ സാധിക്കുന്ന പ്രാണായാമം പോലുള്ള യോഗാസനങ്ങള്‍ എന്നിവയോടെ തുടങ്ങുന്നു ജീവിതം. രോഗശാന്തിക്കായി തന്നെ തേടിയെത്തുന്നവരെ നിരാശരാക്കാറില്ല. തന്റെ മുന്നില്‍വെച്ചു തന്ന യോഗാസനം പരിശീലിക്കാന്‍ നിര്‍ദേശിക്കുകയും ന്യൂനതകളുണ്ടെങ്കില്‍ തിരുത്തുകയും ചെയ്യുന്നു. വാര്‍ധക്യത്തിന് അത്രയ്ക്കൊന്നും കീഴടങ്ങാതെ പരിമിതമായ തോതിലെങ്കിലും ചികില്‍സാ കേന്ദ്രത്തെയും അദ്ദേഹം നയിക്കുന്നു.
.നൂറ്റാണ്ടിനെ മാടിവിളിക്കുന്ന ആയുസ്സിനിടെ പല തവണ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ രാമന് മാസ്റ്ററെ വലച്ചിട്ടുണ്ട്; മറ്റെല്ലാവരെയും എന്നപോലെ. എന്നാല്‍ അവയ്ക്കൊന്നും പിടികൊടുക്കാതെ രക്ഷപ്പെടാന്‍ യോഗ വഴിയൊരുക്കിയെന്നു സ്വജീവിതത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം പറയുന്നു. വീഴ്ചയില്‍ കാലിന്റെയും കയ്യുടെയും എല്ലൊടിയുന്ന സാഹചര്യം പോലും ഉണ്ടായിട്ടുണ്ട്. അവയ്ക്കൊന്നും പക്ഷെ, യോഗയുടെ പിന്‍ബലമുളള രാമന് മാസ്റ്ററുടെ ശരീരത്തിനെയോ മനസ്സിനെയോ തളര്‍ത്താനായില്ല. നീലേശ്വരത്തg ഗ്രാമീണ ശൈലിയിലാണ് ഈ യോഗ ഗുരുവിന്റെ ജീവിതം. അദ്ദേഹത്തിന്റെ സമര്‍പ്പിത ജീവിതത്തെ കുറിച്ച് കൂടുതല്‍ അറിയുമ്പോള്‍ ഇതുവരെ അദ്ദേഹത്തെ കുറിച്ച് അറിയാതെ പോയല്ലോ എന്നു ചിലര്‍ക്കെങ്കിലും തോന്നിയേക്കാം.