News

ലഡാക്കില്‍ 20 സൈനികര്‍ക്ക് വീരമൃത്യു

ന്യൂഡെല്‍ഹി: 20 ഇന്ത്യന്‍ സൈനികര്‍ മരിച്ചു. 43 ചൈനീസ് സൈനികര്‍ക്കു പരുക്കേറ്റു. ഇവരില്‍ എത്ര പേര്‍ മരിച്ചു എന്നു വ്യക്തമല്ല. മരണ സംഖ്യ ഉയര്‍ന്നേക്കാം. ഇരു സൈന്യവും എതിര്‍സൈന്യത്തിലെ സൈനികരെ ബന്ദികളാക്കിയതായി സൂചനയുണ്ട്. ഗാല്‍വന്‍ താഴ്‌വരയിലാണ് ഏറ്റമുട്ടലുണ്ടായത്. ഏറ്റുമുട്ടല്‍ മൂന്നു മണിക്കൂറിലേറെ നീണ്ടു എന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തില്‍ സൈന്യങ്ങള്‍ പിന്‍വാങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. മൂന്ന് ഇന്ത്യന്‍ സൈനികരും അഞ്ച് ചൈനീസ് സൈനികരും മരിച്ചതായി ആയിരുന്നു ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പിന്നീട് സംഘര്‍ഷം വര്‍ധിക്കുകയായിരുന്നു എന്നാണു സൂചന. ചൈനയുടെ ഭാഗത്തുനിന്നാണ് പ്രകോപനമുണ്ടായത്. ഇന്ത്യയുടെ ഭൂപ്രദേശത്തേക്ക് ചൈനീസ് പട്ടാളം കടന്നതാണു പ്രശ്‌നത്തിനു കാരണമെന്നാണ് ഇന്ത്യ നല്‍കുന്ന വിശദീകരണം. അതേസമയം, ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍ വിട്ട് ഇന്ത്യന്‍ സൈന്യം എത്തിയെന്ന് ചൈന ആരോപിക്കുന്നുണ്ട്.
.

Back to Top