News

പാക് സുപ്രീം കോടതി ലോക്ഡൗണ്‍ റദ്ദാക്കി

ഇസ്ലാമാബാദ്: കോവിഡ് 19 പടര്‍ന്നുപിടിക്കുന്നതിനിടെ പാക്കിസ്ഥാനിലെ ലോക്ഡൗണ്‍ പിന്‍വലിക്കാന്‍ കോടതി ഉത്തരവ്. പാക് സുപ്രീം കോടതിയുടേതാണു നിര്‍ദേശം. എല്ലാ നിയന്ത്രണങ്ങളും നീക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കൊറോണ രാജ്യത്തു പകര്‍ച്ചവ്യാധിയല്ലെന്ന് കോടതി പ്രഖ്യാപിച്ചു. എന്തിനാണ് ഈ രോഗത്തിനെതിരെ ഇത്രയധികം പണം ചെലവിടുന്നതെന്നു സര്‍ക്കാരിനോടു ചോദിക്കുകയും ചെയ്തു. ആഴ്ചയില്‍ എല്ലാ ദിവസവും കച്ചവടം അനുവദിക്കണമെന്ന ഉത്തരവിട്ട പാക് കോടതി ആരോഗ്യ അധികൃതര്‍ സമ്മതിക്കുന്നപക്ഷം മാളുകള്‍ തുറക്കുന്നതിന് അനുമതി നല്‍കുകയും ചെയ്തു.
പാക്കിസ്ഥാനില്‍ 44000 ഓളം പേര്‍ക്ക് കോവിഡ് 19 ബാധിച്ചിട്ടുണ്ട്. 939 പേര്‍ മരിക്കാനിടയാവുകയും ചെയ്തു. 12,489 പേര്‍ രോഗമുക്തി നേടി. 23 കോടിയില്‍ താഴെയാണു രാജ്യത്തെ ജനസംഖ്യ. രോഗ നിയന്ത്രണം സാധ്യമായിട്ടില്ലാത്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതു ശരിയല്ലെന്നാണ് ആരോഗ്യ മേഖലയുടെ നിലപാട്. അതേസമയം, കോടതി ഉത്തരവിനെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സ്വാഗതം ചെയ്തു. സാഹചര്യങ്ങള്‍ വിലയിരുത്തി നിയന്ത്രണങ്ങള്‍ നീക്കാനാണ് സര്‍ക്കാരിന്റെ തീരുമാനമെന്നാണ് സൂചന.
.

Back to Top