ഗുരുവായൂര്‍ ക്ഷേത്രം രാഷ്ട്രീയക്കാര്‍ക്കു കറവപ്പശു
May 8 2020
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം രാഷ്ട്രീയ സ്വത്തായി ഇടതു, വലതു മുന്നണികള്‍ ദുരുപയോഗം ചെയ്യുന്നതിന്് താഴ് വീണേക്കും. ഗുരുവായൂര്‍ ക്ഷേത്ര നടവരവ് അനധികൃതമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വകമാറ്റാന്‍ നടത്തിയ നീക്കമാണ് ക്ഷേത്രത്തെ കൊള്ളയടിക്കുന്നതിലേക്ക് സമൂഹ ശ്രദ്ധ തിരിച്ചുവിട്ടത്. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും കാലാകാലമായി നടന്നുവരുന്ന അധികാര ദുര്‍വിനിയോഗത്തിന്റെയും കബളിപ്പിക്കലിന്റെയും പുതിയ അധ്യായം മാത്രമാണെന്നും വെളിവാക്കുന്നതില്‍ ഹൈന്ദവ സംഘടനകള്‍ വിജയിച്ചുവരികയാണ്.
ദശാബ്ദങ്ങളായി ഗുരുവായൂര്‍ ക്ഷേത്രം രാഷ്ട്രീയക്കാരുടെ വിളനിലമായി തുടരുകയാണ്. ക്ഷേത്ര ഭരണം സര്‍ക്കാരിന്റെ കൈകളിലേക്കു പൂര്‍ണമായും നീങ്ങിയ നാളുകള്‍ മുതല്‍ ക്ഷേത്രകാര്യങ്ങളില്‍ രാഷ്ട്രീയക്കാരുടെ ഇടപെടല്‍ ശക്തമായി. ക്ഷേത്രം നടത്തിപ്പ്, സ്വത്തും വരുമാനവും കൈകാര്യം ചെയ്യല്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, നിയമനങ്ങള്‍ നടത്തല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലെല്ലാം രാഷ്ട്രീയ നേതൃത്വം നിയമിച്ചുവരുന്ന ദേവസ്വം അധികൃതര്‍ക്ക് ഒരു നിയന്ത്രണവുമില്ലാത്ത അധികാരമാണ് ഉള്ളത്. പരേതനായ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കെ.കരുണാകരനാണ് ഗുരുവായൂര്‍ ക്ഷേത്ര കാര്യങ്ങളില്‍ അമിതമായി കൈകടത്താന്‍ ആരംഭിച്ച നേതാക്കളില്‍ ഒരാള്‍. ഗുരുവായൂരപ്പ ഭക്തനായ അദ്ദേഹം തനിക്ക് താല്പര്യമുള്ളവരെ ക്ഷേത്രവുമായി ബന്ധപ്പെട്ട പദവികളില്‍ ഇരുത്തി. തന്റെ നിയന്ത്രണത്തില്‍ നിര്‍ത്തിയ ക്ഷേത്രഭരണം വഴി ആശ്രിത നിയമനം പോലുള്ള ഏറെ കാര്യങ്ങള്‍ നടത്തി. ഗുരുവായൂരിന്റെ വികസനം എന്ന മറപിടിച്ചായിരുന്നു കരുണാകരന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍. തുടര്‍ന്ന് ഇടതുപക്ഷവും ഇതേ പാത പിന്തുടര്ന്നു. നിലവില്‍ ഇരു മുന്നണി സര്‍ക്കാരുകളും കറവപ്പശുവായാണ് ഗുരുവായൂരിനെ കാണുന്നത്. രാഷ്ട്രീയ നിയമനം പെരുകിയതോടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ തൊഴിലാളിസംഘടനകള്‍ ക്ഷേത്രത്തില്‍ സജീവമായി. ഇവര്‍ സ്വന്തക്കാര്‍ക്ക് ക്യൂ നില്‍ക്കാതെ ദര്‍ശനം തുടങ്ങി പല അഴിമതികള്‍ക്കും തുടക്കമിട്ടു. പണം വാങ്ങി ദര്‍ശനത്തിനും വഴിപാടിനും വഴിവിട്ട് സൗകര്യമൊരുക്കുന്നതായുള്ള പരാതികള്‍ വ്യാപകമാണ്. ഭരണപക്ഷ തൊഴിലാളി സംഘടനാ പ്രവര്‍ത്തകര്‍ ഭക്തരെ കയ്യേറ്റം ചെയ്യുന്ന സംഭവങ്ങള്‍ പോലും ആവര്‍ത്തിക്കുന്ന സാഹചര്യമുണ്ട്.
ഇപ്പോഴത്തെ ഭരണസമിതി വിവാദപരമായ തീരുമാനം കൈക്കൊള്ളുന്നത് ഇതാദ്യമല്ല. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ശ്രീകൃഷ്ണനെ വികലമായി ചിത്രീകരിക്കുന്ന കൃതിക്ക് ദേവസ്വം വക ജ്ഞാനപ്പാന അവാര്‍ഡ് നല്കാന് തീരുമാനിച്ചത്. ഹൈന്ദവ ആചാര്യന്മാരും സംഘടനകളും ഹൈന്ദവ ആശയക്കാരുമൊക്കെ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തുകയും കോടതി വഴി അവാര്‍ഡ് സ്റ്റേ ചെയ്യിക്കുകയും ആണ് ഉണ്ടായത്. ഇത്തരമൊരു അനുഭവം അല്പം മുന്‍പ് ഉണ്ടായിട്ടും ക്ഷേത്രഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മറിക്കാന്‍ ദേവസ്വം ഭാരവാഹികള്‍ മടിച്ചില്ല. ഈ നീക്കം വ്യക്തമായ അധികാര ദുര്‍വിനിയോഗമാണെന്ന് ഹൈന്ദവ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഗുരുവായൂര്‍ ദേവസ്വം ആക്റ്റിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദ പുരി വ്യക്തമാക്കി.
ബൈറ്റ്
ദേവസ്വം അനധികൃതമായാണ് ദുരിതാശ്വാസ നിധിയിലേക്ക് പണം വകമാറ്റിയതെന്ന് ആരോപിച്ച് ഹൈന്ദവ സംഘടനകള്‍ നിയമനടപടി ആരംഭിച്ചിട്ടുണ്ട്. ദേവസ്വത്തിന്റെ തീരുമാനത്തില്‍ വിശ്വാസികള്‍ക്ക് ശക്തമായ എതിര്‍പ്പുള്ളതായാണ് സൂചന. രാഷ്ട്രീയ തീരുമാനങ്ങള്‍ തുടര്‍ച്ചയായി ചോദ്യംചെയ്യപ്പെടുന്ന സാഹചര്യത്തില്‍ തങ്ങളുടെ താല്പര്യങ്ങള്ക്കായി ഗുരുവായൂര്‍ ക്ഷേത്രത്തെ ദുരുപയോഗം ചെയ്യുന്നതിനെ കുറിച്ച് പുനര്‍വിചിന്ത
നം നടത്താന്‍ പാര്‍ട്ടി നേതൃത്വങ്ങള്‍ നിര്‍ബന്ധിതമായേക്കും.
.ദശാബ്ദങ്ങളായി ഗുരുവായൂര്‍ ക്ഷേത്രം രാഷ്ട്രീയക്കാരുടെ വിളനിലമായി തുടരുകയാണ്. ക്ഷേത്ര ഭരണം സര്‍ക്കാരിന്റെ കൈകളിലേക്കു പൂര്‍ണമായും നീങ്ങിയ നാളുകള്‍ മുതല്‍ ക്ഷേത്രകാര്യങ്ങളില്‍ രാഷ്ട്രീയക്കാരുടെ ഇടപെടല്‍ ശക്തമായി. ക്ഷേത്രം നടത്തിപ്പ്, സ്വത്തും വരുമാനവും കൈകാര്യം ചെയ്യല്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, നിയമനങ്ങള്‍ നടത്തല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലെല്ലാം രാഷ്ട്രീയ നേതൃത്വം നിയമിച്ചുവരുന്ന ദേവസ്വം അധികൃതര്‍ക്ക് ഒരു നിയന്ത്രണവുമില്ലാത്ത അധികാരമാണ് ഉള്ളത്. പരേതനായ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കെ.കരുണാകരനാണ് ഗുരുവായൂര്‍ ക്ഷേത്ര കാര്യങ്ങളില്‍ അമിതമായി കൈകടത്താന്‍ ആരംഭിച്ച നേതാക്കളില്‍ ഒരാള്‍. ഗുരുവായൂരപ്പ ഭക്തനായ അദ്ദേഹം തനിക്ക് താല്പര്യമുള്ളവരെ ക്ഷേത്രവുമായി ബന്ധപ്പെട്ട പദവികളില്‍ ഇരുത്തി. തന്റെ നിയന്ത്രണത്തില്‍ നിര്‍ത്തിയ ക്ഷേത്രഭരണം വഴി ആശ്രിത നിയമനം പോലുള്ള ഏറെ കാര്യങ്ങള്‍ നടത്തി. ഗുരുവായൂരിന്റെ വികസനം എന്ന മറപിടിച്ചായിരുന്നു കരുണാകരന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍. തുടര്‍ന്ന് ഇടതുപക്ഷവും ഇതേ പാത പിന്തുടര്ന്നു. നിലവില്‍ ഇരു മുന്നണി സര്‍ക്കാരുകളും കറവപ്പശുവായാണ് ഗുരുവായൂരിനെ കാണുന്നത്. രാഷ്ട്രീയ നിയമനം പെരുകിയതോടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ തൊഴിലാളിസംഘടനകള്‍ ക്ഷേത്രത്തില്‍ സജീവമായി. ഇവര്‍ സ്വന്തക്കാര്‍ക്ക് ക്യൂ നില്‍ക്കാതെ ദര്‍ശനം തുടങ്ങി പല അഴിമതികള്‍ക്കും തുടക്കമിട്ടു. പണം വാങ്ങി ദര്‍ശനത്തിനും വഴിപാടിനും വഴിവിട്ട് സൗകര്യമൊരുക്കുന്നതായുള്ള പരാതികള്‍ വ്യാപകമാണ്. ഭരണപക്ഷ തൊഴിലാളി സംഘടനാ പ്രവര്‍ത്തകര്‍ ഭക്തരെ കയ്യേറ്റം ചെയ്യുന്ന സംഭവങ്ങള്‍ പോലും ആവര്‍ത്തിക്കുന്ന സാഹചര്യമുണ്ട്.